ബെംഗളൂരു : നഗരത്തിൽ മഴ രണ്ടുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഏഴുവരെ നഗരത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരും. അതേസമയം തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയും നഗരത്തിലെ വിവിധഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ദേവനഹള്ളി, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിൽ പെയ്തമഴയെത്തുടർന്ന് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബൊമ്മസാന്ദ്ര, ആനേക്കൽ, ബന്നാർഘട്ട തുടങ്ങിയ പ്രദേശങ്ങളിലും മഴപെയ്തു. ചൊവ്വാഴ്ച 33 ഡിഗ്രി സെൽഷ്യസാണ് നഗരത്തിൽ അനുഭവപ്പെട്ട കൂടിയ താപനില.
തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി
തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ കോവിഡ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കി.തമിഴ്നാട്ടിലും പുതുച്ചേരിയിലുമാണ് പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കിയത്.
കോവിഡ് ബാധ അനുദിനം വര്‍ധിക്കുന്നതിനാല്‍ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളില്‍ മാസ്ക്ക് ധരിക്കണമെന്ന് തമിഴ്നാട് പൊതുജനക്ഷേമ വകുപ്പ് ഡയറക്ടര്‍ സെല്‍വ വിനായക് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
അതേസമയം, തൂത്തുക്കുടി ഗവ. ആശുപത്രിയില്‍ ഒരാള്‍ കോവിഡ് ബാധ മൂലം മരിച്ചു. പാര്‍ഥിപന്‍ (55) എന്നയാളാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് തിരുച്ചിയിലും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്.
കഴിഞ്ഞയാഴ്ച പുതുച്ചേരിയിലെ കാരയ്ക്കാലിലും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. ഒന്നര വര്‍ഷത്തിനുശേഷമാണ് കാരയ്ക്കാലില്‍ കോവിഡ് മരണം സംഭവിച്ചത്.