Home Featured കർണാടകയുടെ പല ഭാഗങ്ങളില്‍ കനത്ത മഴക്ക് സാധ്യത

കർണാടകയുടെ പല ഭാഗങ്ങളില്‍ കനത്ത മഴക്ക് സാധ്യത

by admin

ബംഗളൂരു: തിങ്കളാഴ്ച മുതല്‍ കർണാടകയുടെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തീരദേശ മേഖലയിലും മലനാട് മേഖലയിലുമാണ് മഴ കനക്കുക. ചൊവ്വാഴ്ച വരെ ഈ മേഖലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ധാർവാഡ്, ഹാവേരി, ചിക്കമംഗളൂരു, ദാവൻകരെ, ശിവമൊഗ്ഗ, ഹാസൻ, കുടക്, മൈസൂരു ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ബെളഗാവി അടക്കമുള്ള വടക്കൻ കർണാടകയിലെ മറ്റു ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ, തിങ്കള്‍ ദിവസങ്ങളില്‍ തീരദേശ മേഖലയില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group