ബംഗളൂരു: ചെറിയ ഇടവേളക്കുശേഷം നഗരത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയും കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്.
ശനിയാഴ്ചയും ഞായറാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ ഇടിമിന്നലുമുണ്ടാകും. ബംഗളൂരുവിലെ കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെല്‍ഷ്യസുമായി തുടരുകയാണ്.