Home Featured ഉരുൾ പൊട്ടൽ; വിറങ്ങലിച്ച് വയനാട്, മരണ സംഖ്യ ഉയരുന്നു

ഉരുൾ പൊട്ടൽ; വിറങ്ങലിച്ച് വയനാട്, മരണ സംഖ്യ ഉയരുന്നു

by admin

വയനാട്: മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഒരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി. ഇത് വരെ 19 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഒലിച്ച് വന്ന പത്തോളം മൃതദേഹങ്ങൾ നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വയനാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമാവുകയാണ്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ 5 മന്ത്രിമാർ വയനാട്ടിലെത്തും.

You may also like

error: Content is protected !!
Join Our WhatsApp Group