ബെംഗളൂരു: വീടിനുമുകളിലേക്ക് മതില് ഇടിഞ്ഞുവീണ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മംഗലാപുരത്ത് വീടിനുമുകളിലേക്കാണ് അയല്‍വാസിയുടെ മതില് ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചത് .
ബുധനാഴ്ച പുലർച്ചെ കേരളം-കർണാടക അതിർത്തി പ്രദേശമായ ഉള്ളാള്‍ മദനി നഗർ മേഖലയിലാണ് അപകടം നടന്നത് . മംഗലാപുരം പോർട്ടിലെ ജീവനക്കാരനായ യാസിർ, ഭാര്യ മറിയുമ്മ, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഏറെ പണിപ്പെട്ടാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.