Home കേരളം ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ബെംഗളൂരുവിൽനിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

by admin

ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തിആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബെംഗളൂരു-കൊല്ലം, ബെംഗളൂരു-കണ്ണൂർ റൂട്ടുകളിലാണ് സർവീസുകൾ ഏർപ്പെടുത്തിയത്.

ബെംഗളൂരു എസ്എംവിടി-കൊല്ലം ട്രെയിൻ (06219):ജനുവരി 13-ന് രാത്രി 11-ന്എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകീട്ട് നാലിന് കൊല്ലത്തെത്തും.

കൊല്ലം-ബെംഗളൂരു കൻ്റോൺമെന്റ് ട്രെയിൻ (06220):ജനുവരി14-ന് വൈകീട്ട് 6.30-ന്കൊല്ലത്തുനിന്ന് പുറപ്പെട്ട്അടുത്തദിവസം രാവിലെ 10.30-ന്കന്റോൺമെന്റ്റ് സ്റ്റേഷനിൽ എത്തും.

ബെംഗളൂരു കൻ്റോൺമെൻ്റ്-കണ്ണൂർ ട്രെയിൻ (06575) : ജനുവരി 9 ന് വൈകീട്ട് 7.15-ന് കൻ്റോൺമെന്റിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.30-ന് കണ്ണൂരിലെത്തും.

കണ്ണൂർ- ബെംഗളൂരു കൻ്റോൺമെന്റ്ട്രെയിൻ (06576): 10-ന് രാവിലെ 11.30-ന്കണ്ണൂരിൽനിന്ന് പുറപ്പെട്ട്അടുത്തദിവസം പുലർച്ചെ 4.10-ന്കന്റോൺമെന്റ്റിലെത്തും.

ബെംഗളൂരു കൻ്റോൺമെൻ്റ്-കണ്ണൂർ ട്രെയിൻ (06577) ജനുവരി 13-ന്വൈകീട്ട് അഞ്ചിന് കന്റോൺമെൻറിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.50-ന് കണ്ണൂരിലെത്തും.

കണ്ണൂർ-ബെംഗളൂരു കൻ്റോൺമെന്റ്ട്രെയിൻ(06578) 14-ന് രാവിലെ 11.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 4.10-ന് കന്റോൺമെന്റ്റിലെത്തും.

You may also like

error: Content is protected !!
Join Our WhatsApp Group