ബെംഗളൂരു∙ കർണാടക– ഗോവ അതിർത്തിയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്കേറിയതോടെ റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. വിലക്ക് ലംഘിച്ച 21 പേർക്കെതിരെ കഴിഞ്ഞ ദിവസം റെയിൽവേ സുരക്ഷാസേന കേസെടുത്തു.ഹുബ്ബള്ളി–മഡ്ഗാവ് പാതയിലെ കാസിൽറോക്ക് സ്റ്റേഷനു സമീപത്താണ് ദൂത്‌സാഗർ വെള്ളച്ചാട്ടം.
യാത്രക്കാർ പാളത്തിലൂടെ നടന്ന് വെള്ളച്ചാട്ടം കാണാനെത്തുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതിനാലാണ് പ്രവേശനം പൂർണമായി നിരോധിച്ചത്. ദൂത്‌സാഗർ ഹാൾട്ട് സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങാതിരിക്കാൻ നേരത്തെ തന്നെ ബാരിക്കേഡുകൾ ഉൾപ്പെടെ സ്ഥാപിച്ചിരുന്നു. മഴ ശക്തമായതോടെ വെള്ളച്ചാട്ടം കാണാൻ കേരളത്തിൽ നിന്നുൾപ്പെടെ സന്ദർശകർ എത്തുന്നുണ്ട്. ട്രെയിൻ കടന്നുപോകുന്ന തുരങ്കപാതയിൽ റീൽസ് ചിത്രീകരിക്കുന്നതിനും വിലക്കുണ്ട്.