Home Featured അടുത്തമാസം മുതല്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ : പുതിയ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് സര്‍വീസുകളും

അടുത്തമാസം മുതല്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ : പുതിയ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് സര്‍വീസുകളും

by admin

കൊച്ചി: അടുത്തമാസം മുതല്‍ റെയില്‍വേ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. ഏപ്രില്‍ മാസത്തോടെ ഘട്ടം ഘട്ടമായി എക്സ്‌പ്രസ് സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാനാണു ലക്ഷ്യമിടുന്നത്. പുതിയ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് സര്‍വീസുകളും ഉണ്ട്.

മെട്രോ സർവീസുകൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും

കൊച്ചുവേളി-യോഗനഗരി ഋഷികേശ് ഏപ്രില്‍ 16 മുതല്‍ സര്‍വീസ് പുനരാരംഭിക്കും. കൊച്ചുവേളി-ബാനസവാടി ഹംസഫര്‍ സ്‌പെഷല്‍ ഏപ്രില്‍ 10 മുതലും എറണാകുളം-ബാനസവാടി വീക്ക്ലി സ്‌പെഷല്‍, കൊച്ചുവേള-മുംബൈ കുര്‍ള ഗരീബ്രഥ് എന്നിവ ഏപ്രില്‍ 11 മുതലും പുതുച്ചേരിമംഗളൂരു വീക്ക്ലി ഏപ്രില്‍ 15 മുതലും സര്‍വീസ് പുനരാരംഭിക്കും.

പഴയ കൊച്ചുവേളി-ഡെറാഡൂണ്‍ എക്സ്‌പ്രസാണു ഡെറാഡൂണ്‍ ഒഴിവാക്കി ഋഷികേശിലേക്കു സര്‍വീസ് നടത്തുക. മുന്‍പു കോട്ടയം വഴി സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ ഇനി ആലപ്പുഴ വഴിയാകും ഓടുക.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group