Home Featured എറണാകുളം-ബെംഗളൂരു വന്ദേഭാരത് പുനരാരംഭിക്കും : ദക്ഷിണ റെയിൽവേ

എറണാകുളം-ബെംഗളൂരു വന്ദേഭാരത് പുനരാരംഭിക്കും : ദക്ഷിണ റെയിൽവേ

by admin

പുതിയ റേക്കുകൾ അനുവദിക്കുന്ന മുറയ്ക്ക് എറണാകുളം-ബെംഗളൂരു വന്ദേഭാരത് പുനരാരംഭിക്കുമെന്ന് ദക്ഷിണറെയിൽവേ ജനറൽ മാനേജർ. കേന്ദ്ര റെയിൽവേ മന്ത്രിക്ക് വി.കെ. ശ്രീകണ്ഠൻ എം.പി. നൽകിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പുതിയ റേക്ക് അനുവദിക്കുമ്പോൾ എറണാകുളം-ബെംഗളൂരു വന്ദേഭാരത് പുനരാരംഭിക്കണമെന്ന ആവശ്യം പരിശോധിച്ച് അനുഭാവപൂർവം പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രേഖാമൂലം മറുപടി നൽകിയതായി വി.കെ. ശ്രീകണ്ഠൻ എം.പി. അറിയിച്ചു.

2024 ജൂലായ്‌ അവസാനവാരത്തിൽ യാത്ര ആരംഭിച്ച ഈ ട്രെയിൻ കുറച്ചുദിവസങ്ങൾക്കുള്ളിൽത്തന്നെ പിൻവലിച്ചിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വളരെയേറെ ജനശ്രദ്ധയാകർഷിച്ച ഈ ട്രെയിൻ അപ്രതീക്ഷിതമായി പിൻവലിച്ചത് യാത്രക്കാർക്ക് വലിയ നിരാശയുണ്ടാക്കിയതായി വി.കെ. ശ്രീകണ്ഠൻ കത്തിൽ പറഞ്ഞിരുന്നു. ആഴ്ചയിൽ ഏഴുദിവസവും സർവീസ് നടത്തണമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി. കേന്ദ്ര റെയിൽവേ മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group