Home Featured ബെംഗളൂരു യശ്വന്തപൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ സ്ലീപ്പര്‍ കുറച്ചു എസി ഫസ്റ്റ് ക്ലാസ് വരുന്നു..,കോച്ചുകളിലെ മാറ്റങ്ങൾ വിശദമായി അറിയാം

ബെംഗളൂരു യശ്വന്തപൂര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ സ്ലീപ്പര്‍ കുറച്ചു എസി ഫസ്റ്റ് ക്ലാസ് വരുന്നു..,കോച്ചുകളിലെ മാറ്റങ്ങൾ വിശദമായി അറിയാം

by admin

ബെംഗളൂരു ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. ബാംഗ്ലൂരിലേക്കും തിരികെ നാട്ടിലേക്കും ഉള്ള ട്രെയിന്‍ യാത്രയില്‍ ഏറ്റവും വലിയ പ്രശ്നം തിരികെയും ഉള്ള തിരക്കാണ്.അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഒത്തെ കാലുകുത്താൻ പറ്റാത്ത തിരക്കാണ് പ്രധാന ട്രെയിനുകളിലെല്ലാം അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, കേരളത്തില്‍ നിന്നു ബെംഗളൂരുവിലേക്കും തിരികെയും സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളിലൊന്നായ യശ്വന്തപൂർ ജംങ്ഷൻ – കണ്ണൂർ – യശ്വന്തപൂർ എക്സ്പ്രസില്‍ കോച്ചുകളില്‍ മാറ്റം വരുത്തുകയാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ

ട്രെയിൻ നമ്ബർ 16527/ 16528 യശ്വന്തപൂർ ജംങ്ഷൻ – കണ്ണൂർ – യശ്വന്തപൂർ ജംങ്ഷൻ എക്സ്പ്രസില്‍ കോച്ചുകളുടെ എണ്ണത്തിലാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ മാറ്റം വരുത്തുന്നത്. 21 കോച്ചുകളില്‍ നിന്ന് ആകെ കോച്ചുകള്‍ 22 ആണ് ആകുന്നത്. കൂടാതെ, സ്ലീപ്പർ ക്ലാസ്, എസി ടൂ ടയർ കോച്ച്‌, സ്ലീപ്പർ കോച്ച്‌ എന്നിവയുടെ എണ്ണത്തിലും വ്യത്യാസം വന്നിട്ടുണ്ട്.നിലവില്‍ യശ്വന്തപൂർ – കണ്ണൂർ എക്സ്പ്രസില്‍ 1 എസി ടൂ ടയർ കോച്ച്‌, 5 എസി ത്രീ ടയർ കോച്ച്‌, 9 സ്ലീപ്പർ ക്ലാസ് കോച്ച്‌, 4 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച്‌. 1 സെക്കൻഡ് ക്ലാസ് കം ലഗേജ് വാൻ കോച്ച്‌, 1 ജനറേറ്റർ കോച്ച്‌ എന്നിങ്ങനെ ആകെ 21 കോച്ചുകളാണുള്ളത്.

പുതുക്കിയ കോംപോസിഷൻ അുസരിച്ച്‌ 1 എസി ഫസ്റ്റ് ക്ലാസ് കോച്ച്‌, 2 എസി ടൂ ടയര്‍ കോച്ച്‌, 5 എസി ത്രീ ടയർ കോച്ച്‌, 8 സ്ലീപ്പർ ക്ലാസ് കോച്ച്‌, 4 ജനറല് സെക്കൻഡ് ക്ലാസ് കോച്ച്‌, 1 സെക്കൻഡ് ക്ലാസ് കം ലഗേജ് വാൻ കോച്ച്‌, 1 ജനറേറ്റർ കോച്ച്‌ എന്നിങ്ങനെ 22 കോച്ചുകളാണ് ഇതിനുണ്ടാവുക. യശ്വന്തപൂർ ജംങ്ഷൻ -കണ്ണൂർ എക്സ്പ്രസിന് ജനുവരി 26 ഞായറാഴ്ച മുതലും കണ്ണൂർ- യശ്വന്തപൂർ ജംങ്ഷൻ ർ എക്സ്പ്രസിന് ജനുവരി 27 തിങ്കളാഴ്ച മുതലും പുതിയ കോച്ചുകള്‍ വരും.

യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ്ട്രെയിൻ നമ്ബർ 16527 യശ്വന്ത്പൂർ – കണ്ണൂർ എക്സ്പ്രസ് എല്ലാ ദിവസവും രാത്രി 8.00 മണിക്ക് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെടും. 13 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 9.45 ന് കണ്ണൂരില്‍ എത്തും സ്ലീപ്പറിന് 370 രൂപ, എസി ത്രീ ടയറിന് 1000 രൂപ, എസി ടൂ ടയറിന് 1430 രൂപ എന്നിങ്ങനെയാണ് നിരക്ക്.യശ്വന്ത്പുരം ജംങ്ഷൻ – 20:00, ബനസ്വാടി – 20:23, കാർമലാരം – 20:41,ഹോസൂർ – 21:10, ധർമപുരി – 22:41, സേലം ജംങ്ഷൻ – 00:32, ഈറോഡ് ജംങ്ഷൻ – 01:35, തിരുപ്പൂർ – 02:23, കോയമ്ബത്തൂർ ജംങ്ഷൻ – 03:27 ,പാലക്കാട് ജംങ്ഷൻ – 04:50 ,ഷൊറണൂർ ജംങ്ഷൻ – 05:55, കുറ്റിപ്പുറം – 06:29 , തിരൂർ – 06:48 , പരപ്പനങ്ങാടി – 07:09 , കോഴിക്കോട് – 07:37 , കൊയിലാണ്ടി – 07:59, വടകര – 08:19, തലശ്ശേരി – 08:43, കണ്ണൂർ – 09:45.

കണ്ണൂർ- യശ്വന്തപൂർ എക്സ്പ്രസ്ട്രെയിൻ നമ്ബർ 16528 കണ്ണൂർ- യശ്വന്തപൂർ എക്സ്പ്രസ് എല്ലാ ദിവസവും വൈകിട്ട് 6.05 ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:50 ന് യശ്വന്ത്പൂർ ജംങ്ഷനില്‍ എത്തും.കണ്ണൂർ – 18:05, തലശ്ശേരി – 18:24 ,വടകര – 18:39, കൊയിലാണ്ടി – 18:59, കോഴിക്കോട് – 19:27, പരപ്പനങ്ങാടി – 19:52, തിരൂർ – 20:03, കുറ്റിപ്പുറം – 20:19, ഷൊറണൂർ ജംങ്ഷൻ – 21:00, പാലക്കാട് ജംങ്ഷൻ – 21:57, കോയമ്ബത്തൂർ ജംങ്ഷൻ – 23:17, തിരുപ്പൂർ – 00:03, ഈറോഡ് ജംങ്ഷൻ – 01:00, സേലം ജംങ്ഷൻ – 01:57, ധർമപുരി – 03:23, ഹോസൂർ – 04:53, കാർമലാരം – 05:24, ബനസ്വാടി – 06:43, യശ്വന്ത്പുരം ജംങ്ഷൻ – 07:50.

You may also like

error: Content is protected !!
Join Our WhatsApp Group