ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ് ബൊമ്മസന്ദ്ര പാതയിൽ ഓടിക്കാനുള്ള ഡ്രൈവറില്ലാ മെട്രോ ട്രെയിനിൽ റെയിൽവേ സുരക്ഷാ പരിശോധന നടത്തി. റെയിൽവേ അനുമതി നൽകുന്നതോടെ സിഗ്നലിങ് പരീക്ഷണം ആരംഭിക്കും. ഇതു പൂർത്തിയായതിനു ശേഷം പാതയുടെ സുരക്ഷാ പരിശോധനയ്ക്കായി വീണ്ടും റെയിൽവേയെ സമീപിക്കും.ഇതു ലഭിക്കുന്ന മുറയ്ക്കാകും സർവീസ് ആരംഭിക്കുകയെന്ന് ബിഎംആർസി അറിയിച്ചു. ഏപ്രിൽ അവസാനത്തോടെ ഭാഗികമായി സർവീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 18.82 കിലോമീറ്റർ പാതയിൽ 3 ഇന്റർചേഞ്ച് ഉൾപ്പെടെ 16 സ്റ്റേഷനുകളുണ്ട്
വില്ലനായത് റേഷന്‍ കടയില്‍നിന്നു കിട്ടിയ ഗോതമ്ബ്, ബുള്‍ദാനയിലെ മുടികൊഴിച്ചിലിനു കാരണം സെലിനിയം
മഹാരാഷ്ട്രയിലെ ബുള്‍ദാന ജില്ലയില്‍ പെട്ടെന്നുണ്ടാകുന്ന മുടികൊഴിച്ചിലിന് കാരണം ഗോതമ്ബില്‍ അടങ്ങിയിട്ടുള്ള സെലിനിയം ആണെന്ന് വിദഗ്ധ റിപ്പോര്‍ട്ട്.പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള ഗോതമ്ബിലാണ് ഉയര്‍ന്ന അളവില്‍ സെലിനിയം അടങ്ങിയതായി കണ്ടെത്തിയിട്ടുള്ളത്. മണ്ണില്‍ കാണപ്പെടുന്ന ഒരു ധാതുവാണ് സെലിനിയം. ഇത് വെള്ളത്തിലും ചില ഭക്ഷണ സാധനങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്നു. ഉപാപചയ പ്രവര്‍ത്തങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന സെലിനിയം വളരെ ചെറിയ അളവില്‍ ആളുകള്‍ക്ക് ആവശ്യമാണ്.
പ്രശ്‌ന ബാധിത പ്രദേശത്തെത്തി സാമ്ബിളുകള്‍ ശേഖരിച്ചപ്പോള്‍ വ്യക്തികള്‍ക്ക് പ്രത്യേകിച്ച് യുവതികള്‍ക്ക് തലവേദന, പനി, തലയോട്ടിയിലെ ചൊറിച്ചില്‍, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയെന്ന് റായ്ഗഡിലെ ബവാസ്‌കര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ എംഡി ഡോ. ഹിമ്മത്‌റാവു ബവാസ്‌കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഗോതമ്ബാണ് ശാരീരിക പ്രശ്നങ്ങള്‍ക്കു പ്രധാന കാരണം.
പ്രാദേശികമായി ഉല്‍പ്പാദിക്കുന്ന ഗോതമ്ബിനേക്കാള്‍ വളരെ ഉയര്‍ന്ന അളവില്‍ ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന ഗോതമ്ബില്‍ സെലിനിയം അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍ കണ്ടെത്തി. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന ഗോതമ്ബിനേക്കാള്‍ 600 മടങ്ങ് ആണ് ഇറക്കുമതി ചെയ്യുന്ന ഗോതമ്ബിലെ സെലിനിയത്തിലെ അളവ്. രോഗ ബാധിതരായ ആളുകളുടെ രക്തം, മൂത്രം, മുടി എന്നിവയില്‍ സെലിനിയത്തിന്റെ അളവില്‍ ഗണ്യമായ വര്‍ധന കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. രക്തം, മൂത്രം, മുടി എന്നിവയില്‍ യഥാക്രമം 35 മടങ്ങ്, 60 മടങ്ങ്, 150 മടങ്ങ് എന്നിങ്ങനെയാണ് സെലിനിയത്തിന്റെ അളവ്.
ആളുകള്‍ക്ക് പ്രധാനമായും റേഷന്‍ കടകളില്‍ നിന്നാണ് ഇത്തരം ഗോതമ്ബ് ലഭിക്കുന്നത്. പ്രതിരോധ നടപടിയുടെ ഭാഗമായി സെലിനിയം അടങ്ങിയ ഗോതമ്ബ് കഴിക്കുന്നത് നിര്‍ത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. അങ്ങനെയുള്ള ചിലര്‍ക്ക് 5-6 ആഴ്ചകള്‍ക്കുള്ളില്‍ മുടി പതിയെ കിളിര്‍ത്തു വരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.2024 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെ ബുള്‍ദാനയിലെ 18 ഗ്രാമങ്ങളിലായി 279 പേരില്‍ പെട്ടെന്നുള്ള മുടികൊഴിച്ചില്‍ ഉണ്ടായി. ഇത് കോളജ് വിദ്യാര്‍ഥികള്‍ക്കും പെണ്‍കുട്ടികള്‍ സാമൂഹിക വെല്ലുവിളികള്‍ ഉയര്‍ത്തി. പലരുടേയും വിദ്യാഭ്യാസത്തെ ബാധിച്ചു. വിവാഹങ്ങള്‍ മുടങ്ങി. പലരും മുടികൊഴിച്ചിലിന്റെ ബുദ്ധിമുട്ട് മൂലം തല മൊട്ടയടിച്ചു.