തത്കാല്‍, പ്രീമിയം തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തില്‍ മാറ്റം വരുത്തിയെന്ന തരത്തില്‍ വാർത്തകള്‍ പ്രചരിക്കുന്നതിനിടെ കാര്യത്തില്‍ വ്യക്തത വരുത്തി ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി).തത്കാല്‍ ടിക്കറ്റ് സമയക്രമത്തില്‍ മാറ്റമില്ലെന്ന് ഇന്ത്യൻ റെയില്‍വേ വ്യക്തമാക്കി.ഏപ്രില്‍ 15 മുതല്‍ ഇന്ത്യൻ റെയില്‍വേ തത്കാല്‍ ടിക്കറ്റ് സംവിധാനം പരിഷ്കരിച്ചതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
എസി, നോണ്‍-എസി ക്ലാസുകള്‍ക്കും ഏജന്റുമാർക്കും തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയക്രമത്തില്‍ മാറ്റം വരുത്തിയതായി സോഷ്യല്‍ മീഡിയയില്‍ നിരവധി തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകള്‍ വന്നതിനെ തുടർന്നാണ് ഈ വിശദീകരണം. സോഷ്യല്‍ മീഡിയയിലടക്കം ഇത് സംബന്ധിച്ച ചർച്ചകളും നടന്നു. എന്നാല്‍ അത്തരത്തില്‍ പ്രചാരിക്കുന്നത് വ്യാജ വാർത്തകളാണെന്നാണ് ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വ്യക്തമാക്കുന്നത്.
നിലവിലെ സമയക്രമം : ഐ ആർ സി ടി സിയുടെ ഔദ്യോഗികമായ അറിയിപ്പ് പ്രകാരം, ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്നുള്ള യാത്രാ തീയതി ഒഴികെ, തിരഞ്ഞെടുത്ത ട്രെയിനുകളില്‍ ഒരു ദിവസം മുൻകൂട്ടി തത്കാല്‍ ഇ-ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എസി ക്ലാസ് (2A/3A/CC/EC/3E) ഇന്ത്യൻ സമയം രാവിലെ 10:00 മണി മുതലും നോണ്‍-എസി ക്ലാസ് (SL/FC/2S) 11:00 മുതലും ബുക്ക് ചെയ്യാം. ഫസ്റ്റ് എസി ഒഴികെയുള്ള എല്ലാ ക്ലാസുകളിലും തത്കാല്‍ ബുക്കിംഗ് ചെയ്യാവുന്നതാണ്.
ഭക്ഷണത്തിന് അമിത വില ഈടാക്കി. പരാതിപ്പെട്ട യാത്രക്കാരനെ മര്‍ദ്ദിച്ച് റെയില്‍വേ കാറ്ററിംഗ് ജീവനക്കാര്‍
ഭക്ഷണത്തിന് അമിത വില ഈടാക്കിയതില്‍ പരാതിപ്പെട്ട യാത്രക്കാരനെ മര്‍ദ്ദിച്ച് റെയില്‍വേ കാറ്ററിംഗ് ജീവനക്കാര്‍.ഗീതാഞ്ജലി എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരനാണ് ദുരനുഭവം.ബദ്നേരയ്ക്കും നാഗ്പൂരിനും ഇടയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ജീവനക്കാര്‍ ആക്രമിച്ചതായാണ് പരാതി.
മഹാരാഷ്ട്രയിലെ അംബര്‍നാഥ് നിവാസിയായ സത്യജിത് ബര്‍മന്‍ ആണ് മുംബൈയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പരാതി നല്‍കിയത്. ട്രെയിനില്‍ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വിലയെ ചോദ്യം ചെയ്ത ബര്‍മന്‍, എംആര്‍പിയില്‍ കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന് ആരോപിച്ച്, ഈ വിഷയം ജീവനക്കാരോട് ഉന്നയിച്ചു.പരാതിയെത്തുടര്‍ന്ന് ബാര്‍മാനും ചില കാറ്ററിംഗ് ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം കൂടുതല്‍ വഷളാവുകയും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. പിന്നീട് ബാര്‍മാന്‍ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ പരാതി നല്‍കി.