Home Featured ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള തീരുമാനം നടപ്പാക്കാതെ റെയിൽവേ

ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള തീരുമാനം നടപ്പാക്കാതെ റെയിൽവേ

കണ്ണൂർ:ബെംഗളൂരു – കണ്ണൂർ(16511/12) എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള തീരുമാനം നടപ്പാക്കാതെ റെയിൽവേ. റെയിൽവേ മന്ത്രാലയം കോഴിക്കോട് വരെയുള്ള സമയക്രമം ഉൾപ്പെടെ അംഗീകരിച്ച്, ജനുവരി 23ന് ആയിരുന്നു റെയിൽവേ ബോർഡ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ട്രെയിൻ നീട്ടാനുള്ള തീരുമാനം പുറത്തുവന്നപ്പോൾ അവകാശവാദവുമായി അന്ന് മൂന്ന് മുന്നണികളും രംഗത്തെത്തിയിരുന്നു.എന്നാൽ കർണാടക ബിജെപി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. നളിൻ കുമാർ കട്ടീൽ എംപി റെയിൽവേ മന്ത്രിയെ നേരിട്ട് കാണുകയും കത്ത് നൽകുകയും ചെയ്തു. ട്രെയിൻ നീട്ടാനുള്ള തീരുമാനം നടപ്പാക്കാതിരിക്കാൻ കാരണം ഇതായിരിക്കുമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നതു കൊണ്ട് മംഗളൂരുവിൽ നിന്നുള്ള യാത്രക്കാർക്ക് ബെർത്ത് ലഭിക്കാത്ത സ്ഥ‌ിതി ഉണ്ടാകില്ലെന്ന് റെയിൽവേ അന്നുതന്നെ വ്യക്‌തമാക്കിയിരുന്നു. 21 കോച്ചുകളുള്ള ട്രെയിനിൽ ആവശ്യമെങ്കിൽ ഒരു കോച്ച് കൂടി കൂട്ടാമെന്നും പറഞ്ഞു. എന്നാൽ ഇതൊന്നും അംഗീകരിക്കാതെയാണ് ട്രെയിൻ സർവീസ് മുടക്കാൻ ബിജെപി കർണാടക ഘടകം ഇടപെട്ടതെന്നും യാത്രക്കാർ പറയുന്നു. പകൽ സമയത് കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ ട്രെയിൻ ലഭിക്കുന്നത് ശ്വാസംമുട്ടിയുള്ള യാത്രയ്ക്ക് അൽപമെങ്കിലും ആശ്വാസമാകുമായിരുന്നു.അതേസമയം കാസർകോട് യാത്ര അവസാനിപ്പിച്ചിരുന്ന ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചത് ഫെബ്രുവരി 21നായിരുന്നു. മാർച്ച് 12 മുതൽ ട്രെയിൻനീടി സർവീസ് ആരംഭിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വർദ്ധന

സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വർദ്ധന. ഇതിന്റെ ഭാഗമായി രാത്രി വോള്‍ട്ടേജ് കുറയുന്നതായി റിപ്പോർട്ട്.11 കെ.വി ഫീഡറുകളില്‍ഇപ്പോള്‍ ഒൻപത്-10 കെ.വി. മാത്രമേ വോള്‍ട്ടേജ് എത്തുന്നുള്ളു. ഇതോടെ വീടുകളിലെത്തുന്ന സിംഗിള്‍ ഫേസ് വൈദ്യുതി 190-170 വോള്‍ട്ടായി കുറഞ്ഞു. രാത്രി ലോഡ് മുഴുവൻ ഒന്നിച്ചുവരുമ്ബോള്‍ 11 കെ.വി. ഫീഡറുകള്‍ (ട്രിപ്പ്) ഓഫ് ആകുന്നു.സബ്‌സ്റ്റേഷനുകളിലെ ലോഡുകളിലും വൻ വർദ്ധന രേഖപ്പെടുത്തുന്നുണ്ട്. മാർച്ചിലെ കണക്ക് പ്രകാരം 5150 മെഗാവാട്ട് ആണ് വൈകുന്നേരങ്ങളിലെ കൂടിയ ഉപയോഗം. കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ഉപയോഗത്തെക്കാള്‍ കൂടുതലാണിത്. ഇപ്പോള്‍ 3874 മെഗാവാട്ടാണ് പകല്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലില്‍ വൈദ്യുതി ഉപയോഗം 10.3 കോടി യൂണിറ്റായിരുന്നു. ഈ വർഷം മാർച്ച്‌ 13-ന് അത് 10.2 കോടി യൂണിറ്റിലെത്തി. വോള്‍ട്ടേജ് കുറയുമ്ബോള്‍ വൈദ്യുതി ഉപകരണം പ്രവർത്തിപ്പിക്കാൻ കൂടുതല്‍ സമയമെടുക്കേണ്ടി വരും. ഇത് വൈദ്യുതി ബില്‍ തുക കൂടാനും കാരണമാകും.

You may also like

error: Content is protected !!
Join Our WhatsApp Group