യാത്രക്കാർക്ക് മികച്ച യാത്ര ഒരുക്കുന്നതിനായി ഇന്ത്യൻ റെയില്‍വേ പുതിയ പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നു.യാത്രക്കാർക്ക് സുരക്ഷിതമായ യാത്ര ഒരുക്കുന്നതിനാണ് പുതിയ നിർദേശങ്ങള്‍ നടപ്പാക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലും തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിങ്ങിലുമടക്കം പുതിയ മാറ്റങ്ങള്‍ റെയില്‍വേ സജ്ജമാക്കിക്കഴിഞ്ഞു.ട്രെയിനില്‍ കയറ്റാൻ സാധിക്കുന്ന ലഗേജുകളുടെ ഭാരം പരിശോധിക്കാനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്യുന്ന തരത്തിലുള്ളതോ ആയ ലഗേജുകള്‍ നിയന്ത്രിക്കാനുമുള്ള നീക്കം റെയില്‍വേ ആരംഭിച്ചുകഴിഞ്ഞു.
പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിൻ്റെ ഭാഗമായി ട്രെയിനില്‍ രാത്രി 10 മണിക്ക് ശേഷം റീല്‍സുകള്‍ ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ കാണാൻ പാടില്ല.മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ വലിയ ശബ്ദത്തില്‍ മൊബൈല്‍ ഫോണില്‍ റീല്‍സുകള്‍ കാണുന്നത് ട്രെയിനിലെ പതിവ് കാഴ്ചയാണ്. രാത്രി ഏറെ വൈകിയും ഇത്തരത്തില്‍ റീല്‍സ് കാണുന്നത് മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പതിവാണ്. പാല യാത്രക്കാരും തമ്മില്‍ ഈ വിഷയത്തില്‍ തർക്കമുണ്ടാകുന്നത് പതിവാണ്. ഈ പ്രശ്നം പരിഹരിക്കാൻ ഉദ്ദേശിച്ചാണ് പുതിയ നിയമം റെയില്‍വേ നടപ്പാക്കുന്നത്.
രാത്രി 10 മണിക്ക് ശേഷം നിശബ്ദത പാലിക്കണം :രാത്രി 10 മണിക്ക് ശേഷം ട്രെയിനില്‍ നിശബ്ദത പാലിക്കേണ്ടത് നിർബന്ധമാണ്. റെയില്‍വേ മാർഗനിർദേശങ്ങള്‍ ലംഘിക്കുന്നവർ കർശന നടപടി നേരിടേണ്ടിവരും. യാത്രയ്ക്കിടെ ഓരോ യാത്രക്കാരനും ഉറങ്ങാനും വിശ്രമിക്കാനും അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. മറ്റ് യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പ്രവർത്തനവും നടത്തരുതെന്ന് ഇന്ത്യൻ റെയില്‍വേ അതിന്റെ ഏറ്റവും പുതിയ മാർഗനിർദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉയർന്ന ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കുന്നത് റെയില്‍വേ നിയമങ്ങളുടെ ലംഘനമാണോ?ഇന്ത്യൻ റെയില്‍വേയുടെ മാർഗനിർദേശങ്ങള്‍ അനുസരിച്ച് ഉയർന്ന ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കുന്നത് ചട്ടലംഘനമാണ്. നിയമങ്ങള്‍ അനുസരിച്ച് ട്രെയിനുകളില്‍ ഉയർന്ന ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കാനോ മൊബൈല്‍ ഫോണുകളില്‍ ഉച്ചത്തില്‍ സംസാരിക്കാനോ പാടില്ല. ഇത്തരം പ്രവൃത്തികള്‍ സഹയാത്രികർക്ക് അസ്വസ്ഥത ഉണ്ടാക്കുകയോ അവരെ ശല്യപ്പെടുത്തുകയോ ചെയ്താല്‍ നിയമങ്ങളുടെ ലംഘനമായി കണക്കാക്കും.
എന്താകും പിഴ?1989ലെ റെയില്‍വേ ആക്ടിലെ സെക്ഷൻ 145 പ്രകാരം ഏതെങ്കിലും യാത്രക്കാരൻ ട്രെയിനില്‍ മികച്ച അന്തരീക്ഷ ഇല്ലാതാക്കുന്ന തരത്തില്‍ ശബ്ദം സൃഷ്ടിക്കുകയോ, മറ്റുള്ളവരെ ശല്യപ്പെടുത്തുകയോ ചെയ്താല്‍ കുറ്റകരമാണ്. ഇത്തരം കേസുകളില്‍ ആദ്യം മുന്നറിയിപ്പ് നല്‍കും. അല്ലെങ്കില്‍ പിഴ ചുമത്തുകയോ ചെയ്യും. പിഴ 500 രൂപ മുതല്‍ 1000 രൂപ വരെയാകാം.