Home Featured ട്രെയിൻ വരുമ്ബോള്‍ മാത്രം പ്ലാറ്റ്‌ഫോമില്‍ പ്രവേശനം; റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ നീക്കവുമായി റെയില്‍വേ മന്ത്രാലയം.

ട്രെയിൻ വരുമ്ബോള്‍ മാത്രം പ്ലാറ്റ്‌ഫോമില്‍ പ്രവേശനം; റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ നീക്കവുമായി റെയില്‍വേ മന്ത്രാലയം.

by admin

റെയില്‍വേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ നീക്കവുമായി റെയില്‍വേ മന്ത്രാലയം. ഉത്സവ സീസണുകളിലെ തിക്കും തിരക്കും മഹാ കുംഭമേളയ്ക്കിടെയുണ്ടായ ദുരന്തവും പരിഗണിച്ചാണ് നടപടി.രാജ്യത്തുടനീളമുള്ള 60 റെയില്‍വേ സ്റ്റേഷനുകളിലാണ് പുതിയ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പിലാക്കുക. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം.പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി, ഈ 60 സ്റ്റേഷനുകള്‍ക്ക് പുറത്ത് സ്ഥിരമായ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുക്കാൻ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു.

ട്രെയിൻ എത്തുമ്ബോള്‍ മാത്രമേ യാത്രക്കാരെ പ്ലാറ്റ്‌ഫോമുകളിലേക്ക് പോകാൻ അനുവദിക്കൂ. ദില്ലി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പട്‌ന സ്റ്റേഷനുകളില്‍ ഇതിനകം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ അധികൃതർ വ്യക്തമാക്കി.60 സ്റ്റേഷനുകളില്‍ പൂർണ്ണമായ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ടിക്കറ്റ് റിസർവേഷൻ കണ്‍ഫേം ആയ യാത്രക്കാരെ മാത്രമേ കടത്തിവിടൂ.

കൂടാതെ എല്ലാ സ്റ്റേഷനുകളിലും റെയില്‍വേ പുതിയ ഫുട് ഓവർബ്രിഡ്ജുകള്‍ സ്ഥാപിക്കും. ഈ പാലങ്ങള്‍ 12 മീറ്റർ വീതിയുള്ളതായിരിക്കും. യാത്രക്കാർക്കായി റാമ്ബുകളും ഉണ്ടായിരിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേഷനുകളിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ച്‌ നിരീക്ഷണം വർദ്ധിപ്പിക്കാനും തീരുമാനമായി.

പ്രവേശന നിയന്ത്രണം:തിരക്കേറിയ സ്‌റ്റേഷനുകളില്‍ പ്രവേശന നിയന്ത്രണ സംവിധാനങ്ങള്‍ നടപ്പാക്കും. ടിക്കറ്റ്‌ ഉറപ്പായ യാത്രക്കാരെ മാത്രം പ്ലാറ്റ്‌ഫോമിലേക്കു കടത്തിവിടും. വെയിറ്റിങ്‌ ലിസ്‌റ്റ് ടിക്കറ്റുള്ളവരും ടിക്കറ്റില്ലാത്തവരും നിശ്‌ചിത കാത്തിരിപ്പ്‌ കേന്ദ്രങ്ങളില്‍ തുടരണം. സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി അനധികൃത പ്രവേശന മാര്‍ഗങ്ങള്‍ അടയ്‌ക്കും.

ഫുട്ട്‌-ഓവര്‍-ബ്രിഡ്‌ജുകള്‍:പ്രധാന സ്‌റ്റേഷനുകളില്‍ വിശാലമായ റാമ്ബുകളോടു കൂടിയ ഫുട്ട്‌്-ഓവര്‍-ബ്രിഡ്‌ജുകള്‍ സ്‌ഥാപിക്കും. ആറ്‌, 12 മീറ്റര്‍ വീതിയുള്ള രണ്ട്‌ പുതിയ മാതൃകകളാണു പരിഗണനയില്‍.ക്യാമറ: ആള്‍ക്കൂട്ടത്തെ നിരീക്ഷിക്കുന്നതിനായി സ്‌റ്റേഷനുകളിലും പരിസര പ്രദേശങ്ങളിലും വിപുലമായ ക്യാമറാ ശൃംഖല സ്‌ഥാപിക്കും.’വാര്‍’ റൂമുകള്‍: പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതിന്‌ വലിയ സ്‌റ്റേഷനുകളില്‍ വാര്‍ റൂമുകള്‍ സ്‌ഥാപിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥര്‍ ഇതിന്റെ ഭാഗമാകും.പുതുതലമുറ ആശയവിനിമയ ഉപകരണങ്ങള്‍: തത്സമയ ഏകോപനം മെച്ചപ്പെടുത്തുന്നതിനായി നൂതന വാക്കി-ടോക്കികള്‍, അനൗണ്‍സ്‌മെന്റ്‌ സംവിധാനങ്ങള്‍, കോളിങ്‌ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ ആശയവിനിമയ ഉപകരണങ്ങള്‍ വിന്യസിക്കും.

ഐഡി കാര്‍ഡ്‌: അടിയന്തര ഘട്ടങ്ങളില്‍ വേഗം തിരിച്ചറിയുന്നതിനായി എല്ലാ സ്‌റ്റേഷന്‍ ജീവനക്കാര്‍ക്കും പുതിയതായി ഡിസൈന്‍ ചെയ്‌ത ഐഡി കാര്‍ഡുകളും യൂണിഫോമുകളും നല്‍കും.സ്‌റ്റേഷന്‍ ഡയറക്‌ടര്‍ തസ്‌തിക:പ്രധാന സ്‌റ്റേഷനുകളില്‍ മുതിര്‍ന്ന ഉദ്യോഗസ്‌ഥരെ സ്‌റ്റേഷന്‍ ഡയറക്‌ടര്‍മാരായി നിയമിക്കും. ഇവര്‍ക്ക്‌ ഉടനടി തീരുമാനങ്ങള്‍ എടുക്കാന്‍ സാമ്ബത്തിക അധികാരം ഉണ്ടായിരിക്കും.

ടിക്കറ്റ്‌ വില്‍പ്പന നിയന്ത്രണം:സ്‌റ്റേഷന്റെ ശേഷിയും ലഭ്യമായ ട്രെയിനുകളും കണക്കിലെടുത്തു ടിക്കറ്റ്‌ വില്‍പ്പന നിയന്ത്രിക്കാന്‍ സ്‌റ്റേഷന്‍ ഡയറക്‌ടര്‍മാര്‍ക്ക്‌ അധികാരമുണ്ടായിരിക്കും. വലിയ തിരക്ക്‌ ഒഴിവാക്കാന്‍ ഇതു വഴി കഴിയുമെന്നു കരുതുന്നു

You may also like

error: Content is protected !!
Join Our WhatsApp Group