മൈസൂരു : ദസറ തിരക്ക് നിയന്ത്രിക്കാൻ സംസ്ഥാനത്തിനകത്ത് അധിക സർവീസുമായി റെയിൽവേ.സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലാണ് 51 പ്രത്യേക തീവണ്ടികൾ സർവീസ് നടത്തുക. ഇതിൽ 11 അൺറിസർവ്‌ഡ് സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടും.അശോകപുരം, ബെംഗളൂരു, ബെളഗാവി, യശ്വന്ത്പുർ, ശിവമോഗ ടൗൺ, വിജയപുര, അർസികെരെ, കാരൈക്കുടി, മഡ്‌ഗാവ്, രാമനാഥപുരം, ചാമരാജ്നഗർ, തൽഗുപ്പ, തിരുനെൽവേലി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് മൈസൂരുവിലേക്കാന് അധിക സർവീസ് തീവണ്ടികളുണ്ടാകുക.
കഴിഞ്ഞ വർഷം ദസറ കാലത്ത് 1.1 ലക്ഷം കൂടുതൽ യാത്രക്കാർ തീവണ്ടി സർവീസിനെ ആശ്രയിച്ചതായി മൈസൂരു ഡിവിഷൻ കൊമേഴ്സ്യൽ മാനേജർ കെ. ഗിരീഷ് ധർമ്മരാജ് പറഞ്ഞു.ഈ വർഷം അതിലും കൂടുതൽ യാത്രക്കാരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ റെയിൽവേ പോലീസിനേയും സ്‌റ്റേസ്റ്റേഷനുകളിൽ അധിക സിസി ടിവി ക്യാമറകളും ഘടിപ്പിക്കും.സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിൻ്റെ പിന്തുണയോടെ സ്റ്റേഷനുകളിൽ ഹെൽപ്പ് കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
എല്ലാ സ്റ്റേഷനുകളിലും അടിയന്തര സാഹചര്യം നേരിടാൻ ആംബുലൻസ്, ഫയർ, പോലീസ് സേവനം ഉറപ്പാക്കും.അധിക കൗണ്ടറുകൾ, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ എന്നിവ ഉറപ്പാക്കും.യാത്രക്കാരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന ടിക്കറ്റ് കൗണ്ടറിലേയും സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്കും യാത്രക്കാരോട് മാന്യമായി പെരുമാറാൻ പരിശീലനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ലഹരിക്കടിമയായതോടെ ഡി അഡിക്ഷൻ കേന്ദ്രലെത്തിച്ചു, കഴിക്കാൻ കിട്ടുന്ന ഭക്ഷണം കൊണ്ട് വിശപ്പ് മാറുന്നില്ല, യുവാവ് അകത്താക്കിയത് 29 സ്റ്റീല്‍ സ്പൂണുകള്‍, 19 ടൂത്ത് ബ്രഷുകള്‍, രണ്ട് പേനകള്‍.
ലഹരിക്ക് അടിമയായതിനെ തുടർന്ന് ഡി അഡിക്ഷൻ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് സ്പൂണും ടൂത്ത്ബ്രഷുമടക്കമുള്ളവ.ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഒരു ലഹരിവിമുക്ത കേന്ദ്രത്തിലാണ് സംഭവം. കുടുംബം ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റിയതോടെ സച്ചിൻ എന്ന യുവാവ് സ്പൂണുകളും ടൂത്ത് ബ്രഷുകളും കഴിക്കുന്നത് ശീലമാക്കുകയായിരുന്നു.ലഹരികേന്ദ്രത്തിലെത്തി ദിവസങ്ങള്‍ക്ക് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പിന്നീട് നടത്തിയ ശസ്ത്രക്രിയയിലൂടെ, സച്ചിന്റെ വയറ്റില്‍ നിന്ന് 29 സ്റ്റീല്‍ സ്പൂണുകള്‍, 19 ടൂത്ത് ബ്രഷുകള്‍, രണ്ട് പേനകള്‍ എന്നിവ പുറത്തെടുത്തു.അതുപോലെ ലഹരിവിമുക്ത കേന്ദ്രത്തില്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണവും ഇയാളെ പ്രകോപിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്. ‘ഞങ്ങള്‍ക്ക് വളരെ കുറച്ച് പച്ചക്കറികളും ഏതാനും ചപ്പാത്തികളും മാത്രമേ ലഭിച്ചിരുന്നുള്ളൂ. വീട്ടില്‍ നിന്ന് എന്തെങ്കിലും എത്തിച്ചാല്‍, മിക്കതും ഞങ്ങളുടെ കയ്യിലെത്തില്ലായിരുന്നു. ചിലപ്പോള്‍ ഒരു ദിവസം ഒരു ബിസ്‌ക്കറ്റ് മാത്രമാണ് കിട്ടിയിരുന്നത്’ സച്ചിൻ പറഞ്ഞു.
ഇതില്‍ രോഷാകുലനായ സച്ചിൻ സ്റ്റീല്‍ സ്പൂണുകള്‍ മോഷ്ടിച്ച് കുളിമുറിയില്‍ പോയി അവ കഷണങ്ങളാക്കി ഒടിച്ച് വായിലിട്ട് തൊണ്ടയിലൂടെ താഴേക്ക് തള്ളിയിറക്കും. ചിലപ്പോള്‍ വെള്ളം കുടിച്ചാണ് ഇത് ചെയ്തിരുന്നതെന്നും അധികൃതർ പറയുന്നു.ഇതിനിടെ വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എക്‌സ്-റേ, സിടി സ്‌കാനുകളില്‍ വയറ്റില്‍ സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളുമുള്ളതായി കണ്ടെത്തി. എൻഡോസ്‌കോപ്പിയിലൂടെ വസ്തുക്കള്‍ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും, വയറ്റില്‍ അത്രയധികം സാധനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. ‘മാനസിക പ്രശ്‌നങ്ങളുള്ളവരില്‍ ഇത്തരം പ്രവണതകള്‍ സാധാരണയായി കാണാറുണ്ടെന്ന്’ സച്ചിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ആശുപത്രിയിലെ ഡോക്ടർ ശ്യാം കുമാർ പറഞ്ഞു.