ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ഹംസഫർ ദ്വൈവാര എക്സ്പ്രസിന് (16319/16320) കായംകുളത്ത് സ്റ്റോപ്പനുവദിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നവംബർ ഒന്നുമുതലാണ് പ്രാബല്യം. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് വരുന്ന വണ്ടി വൈകീട്ട് 7.42-ന് കായംകുളത്തെത്തും. 7.44-ന് യാത്ര തുടരും. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തക്ക് വരുന്ന വണ്ടി രാവിലെ 7.38-ന് കായംകുളത്തെത്തി 7.40-ന് യാത്ര തുടരും.
അടിമാലി മണ്ണിടിച്ചില്‍: പരുക്കേറ്റ സന്ധ്യയ്ക്ക് കൈത്താങ്ങുമായി മമ്മൂട്ടിയുടെ കെയര്‍ ആൻഡ് ഷെയര്‍ ഫൗണ്ടേഷൻ
മണ്ണിടിച്ചില്‍ ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യയുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുത്ത് നടൻ മമ്മൂട്ടി.മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനാണ് ചികിത്സാ ചെലവ് വഹിക്കുക. ഇതിനിടെ സന്ധ്യയുടെ ഇടതുകാല്‍ മുട്ടിനു താഴെ മുറിച്ചു നീക്കി.മണ്ണിടിച്ചിലില്‍ ഗുരുതരമായി പരുക്കേറ്റ സന്ധ്യയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതിനകം രണ്ട് പ്രധാന ശസ്ത്രക്രിയകള്‍ നടന്നു. ആശുപത്രിയില്‍ എത്തിച്ച ദിവസം തന്നെ എട്ടുമണിക്കൂർ നീണ്ട ശസ്ത്രക്രിയയായിരുന്നു നടന്നത്.
എന്നാല്‍ ഇടതുകാലിലെ രക്തയോട്ടം പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയാതെ വന്നതോടെ ഇന്നലെ ഒരു കാല്‍ മുറിച്ചു മാറ്റേണ്ടിവന്നു. ലക്ഷങ്ങളാണ് ഇതുവരെയുള്ള ചികിത്സാ ചെലവ്. ഭർത്താവ് ബിജു ദുരന്തത്തില്‍ മരിച്ചു.മണ്ണിടിച്ചിലില്‍ വീട് പൂർണമായും തകർന്ന കുടുംബം സാമ്ബത്തികമായി കടുത്ത പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ ഇടപെടല്‍. സന്ധ്യയുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്ന് മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ അറിയിച്ചു. സന്ധ്യ, ബിജു ദമ്ബതികളുടെ ഇളയ മകൻ ഒരു വർഷം മുമ്ബാണ് ക്യാൻസർ ബാധിച്ച് മരിച്ചത്. ഏക മകള്‍ ആര്യ നഴ്സിങ് വിദ്യാർഥിനിയാണ്.