തിരുവനന്തപുരം: വന്ദേഭാരത് യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവെ. തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ സ്ലീപ്പർ വന്ദേഭാരത് തീവണ്ടി വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങാണ് ജോൺ ബ്രിട്ടാസ് എംപിക്ക് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്.സമയക്രമം റെയിൽവേ ബോർഡിന് നൽകിയെന്നും തിരുവനന്തപുരം ഡിവിഷനുമായി ബന്ധപ്പെട്ട് നടന്ന എംപിമാരുടെ യോഗത്തിൽ ആർ.എൻ. സിങ് പറഞ്ഞു. എറണാകുളം-ബെംഗളൂരു പ്രത്യേക വന്ദേഭാരത് നിർത്തലാക്കിയതോടെ റൂട്ടിൽ ടിക്കറ്റ് കിട്ടാത്തത്ര തിരക്കാണെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം വന്ദേഭാരതിലുൾപ്പെടെ തീവണ്ടികളിലെ മോശം ഭക്ഷണത്തെപ്പറ്റി എംപിമാർ കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും എറണാകുളത്ത് മോശമായ ഭക്ഷണം പിടിച്ച സാഹചര്യത്തിൽ ആ കരാറുകാരെ ഒഴിവാക്കിയതായും റെയിൽവേ വ്യക്തമാക്കി.
ഉണ്ണിയേട്ടൻ മടങ്ങിവന്നു മക്കളെ…’: കിലി പോള്‍ കേരളത്തില്‍, കാണാൻ ആവേശത്തോടെ മലയാളികള്‍
കഴിഞ്ഞ നാല് വർഷത്തിലേറെയായി മലയാളികള്‍ നെഞ്ചിലേറ്റിയ ടാൻസാനിയൻ താരമാണ് കിലി പോള്‍ . റീല്‍സിലൂടെയാണ് കിലി പോള്‍ ശ്രദ്ധേയനായത്.മലയാളികള്‍ക്ക് കിലി പോള്‍ ഇപ്പോള്‍ ഉണ്ണിയേട്ടനാണ്. ആദ്യമെല്ലാം ഹിന്ദി ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ഡാൻസ് ചെയ്തുമാണ് ഇദ്ദേഹം വൈറലായത്. പിന്നീട്, ഇന്ത്യയിലെ ഭൂരിഭാഗം ഭാഷകളിലും കിലി റീല്‍സ് ചെയ്തുതുടങ്ങി.മലയാളികള്‍ നിരവധി പേർ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ തുടരുമിലെ ഗാനങ്ങളുമായാണ് അടുത്തിടെ കിലി എത്തിയതും.
ഈ വീഡിയോയ്ക്ക് തഴെ തരുണ്‍ മൂർത്തി കമന്റിടുകയും ചെയ്തിരുന്നു. ഇന്ത്യയെ ഏറെ സ്നേഹിക്കുന്ന കിലി ഇപ്പോള്‍ കേരളത്തില്‍ എത്താൻ പോവുകയാണ്. ഇന്ന് കിലി കേരളത്തില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്.കേരളക്കരയില്‍ താൻ എത്തുന്നുവെന്ന് അറിയിച്ച് ഫ്ലൈറ്റില്‍ ഇരിക്കുന്ന ഫോട്ടോയും കിലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഉണ്ണിയേട്ടനെ സ്വാഗതം ചെയ്തു കൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. ‘മലയാള മണ്ണിലേക്ക് ഉണ്ണിയേട്ടന് സ്വാഗതം’, എന്നാണ് പലരും കമന്റ് ബോക്സ് കുറിക്കുന്നത്. അതേസമയം, കിലി മലയാള സിനിമയില്‍ അഭിനയിക്കാനാണ് വരുന്നതെന്ന തരത്തിലും അഭ്യൂഹങ്ങള്‍ നടക്കുന്നുണ്ട്.