Home Featured കൈകൂലി;വില്ലേജ് ഓഫീസ് അസിസ്റ്റൻ്റിന്റെ വീട്ടിലെ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ

കൈകൂലി;വില്ലേജ് ഓഫീസ് അസിസ്റ്റൻ്റിന്റെ വീട്ടിലെ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ

by admin

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാറിൻ്റെ വീട്ടിലെ വിജിലൻസ് റെയ്ഡ് പൂർ‌ത്തിയായി. മണ്ണാർക്കാട്ടെ താമസ സ്ഥലത്താണ് റെയ്ഡ് നടന്നത്. ഇവിടെ നിന്ന് ലക്ഷകണക്കിന് രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. സുരേഷ് കുമാറിനെ കൈകൂലി വാങ്ങുന്നതിനിടെ രാവിലെ വിജിലൻസ് പിടികൂടിയിരുന്നു. പണമായി വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകൾ, 25ലക്ഷം രൂപയുടെ സേവിം​ഗ്സ് ബാങ്ക് രേഖകളും 17കിലോ വരുന്ന നാൺണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്. 

എംഇഎസ്‌ കോളേജിന്‍റെ മുന്‍വശം പാര്‍ക്ക്‌ ചെയ്തിരുന്ന സുരേഷ്‌ കുമാറിന്‍റെ കാറില്‍ വച്ച് 2500 കൈക്കൂലി വാങ്ങവേ വിജിലന്‍സ്‌ സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. മുമ്പ് ഇതേ പരാതിക്കാരനില്‍ നിന്ന് സുരേഷ് ബാബു കൈക്കൂലി വാങ്ങിയതായും വിജിലൻസ് അറിയിച്ചു. ഇതേ വസ്തു എല്‍ എ പട്ടയത്തില്‍ പെട്ടതല്ലെന്നുള്ള സര്‍ട്ടിഫിക്കേറ്റിനായി പരാതിക്കാരനില്‍ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷൻ സര്‍ട്ടിഫിക്കേറ്റിനായി അഞ്ച് മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നു.

തുടര്‍ന്നാണ്‌ ലൊക്കേഷന്‍ സര്‍ട്ടിഫിക്കേറ്റിനായി അപേക്ഷ സമര്‍പ്പിച്ച അവസരത്തില്‍ തന്നെ 500 രൂപ വാങ്ങുകയും പിന്നീട് എംഇഎസ് കോളജില്‍ അദാലത്ത് നടക്കുമ്പോള്‍ 2,500 രൂപ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടത്. തുടർന്നാണ് സുരേഷ് കുമാറിൻ്റെ വീട്ടിൽ റെയ്ഡ് നടന്നത്. 

സാലറി അക്കൗണ്ടിൽ നിന്ന് നയാപൈസ പോലും പിൻവലിക്കില്ല; 

പാലക്കാട്: പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റൻ്റ് സുരേഷ് കുമാർ സാലറി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാറുണ്ടായിരുന്നില്ലെന്ന് വിജിലൻസ്. സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ പണമെല്ലാം കൈക്കൂലിപ്പണമാണെന്ന് വിജിലൻസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. സുരേഷ് കുമാർ കൈക്കൂലി വാങ്ങിയത് മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ റവന്യൂ അദാലത്ത് നടക്കുമ്പോഴാണ്. അദാലത്ത് വേദിയുടെ പുറത്ത് കാറിൽ വെച്ചാണ് കൈക്കൂലി വാങ്ങിയത്. ഇത് കയ്യോടെ പടികൂടുകയായിരുന്നു. 

സുരേഷിൻ്റെ വീട്ടിൽ നിന്നും പിടികൂടിയത് വൻ നിക്ഷേപമാണ്. 35 ലക്ഷം പണമായും 45 ലക്ഷത്തിൻ്റെ സ്ഥിര നിക്ഷേപത്തിൻ്റെ രേഖകളും പിടി കൂടി. സാലറി അക്കൗണ്ടിൽ ബാക്കിയുള്ളത് 25 ലക്ഷം രൂപയാണ്. 17 കിലോ നാണയവും പിടികൂടിയിട്ടുണ്ട്. സുരേഷ് സാലറി അക്കൗണ്ടിൽ നിന്നും പണം പലപ്പോഴും പിൻവലിക്കാറുണ്ടായിരുന്നില്ലെന്നും വിജിലൻസ് ഉദ്യോ​ഗസ്ഥർ പറയുന്നു. അതേസമയം, സുരേഷിന്റെ ഊരാട്ടമ്പലത്തിലെ കുടുംബ വീട്ടിലും വിജിലൻസ് സംഘമെത്തി. വീട് മാസങ്ങളായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കളെ വിളിച്ചു വരുത്തി രാത്രി തുറന്ന് പരിശോധിക്കാനാണ് വിജിലൻസിന്റെ പരിപാടി. 

You may also like

error: Content is protected !!
Join Our WhatsApp Group