പ്രമുഖ തമിഴ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി തമിഴ്നാട് പൊലീസ്. സിനിമാ സീരിയല്‍ താരമായ രാഹുല്‍ രവിക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. തന്നെ ശാരീകമായി ഉപദ്രവിച്ചുവെന്ന ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഒളിവില്‍ പോയിരിക്കുന്നത്.
നടനും ഭാര്യ ലക്ഷ്മി എസ് നായരും തമ്മില്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം സജീവമായിരുന്നു. അടുത്തിടെ ഒരു ഫ്ലാറ്റില്‍ വച്ച് രാഹുല്‍ രവിയെ ലക്ഷ്മി കണ്ടുപിടിച്ചത് വലിയ വിവാദമായിരുന്നു. 2020 ല്‍ ആയിരുന്നു രാഹുലും ലക്ഷ്മിയും വിവാഹിതരായത്. പക്ഷെ ഇരുവരും തമ്മില്‍ തുടക്കത്തിലേ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
2023 ഏപ്രില്‍ 26 ന് അര്‍ദ്ധരാത്രിയില്‍ പോലീസിനും അപ്പാര്‍ട്ട്മെന്റ് അസോസിയേഷൻ അംഗങ്ങള്‍ക്കും രാഹുലിന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് പോയപ്പോഴാണ് ഭാര്യ ലക്ഷ്മി എസ് നായര്‍ നടനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടത്. ഇത് ലക്ഷ്മി നല്കിയ ഗാര്‍ഹിക പീഢന പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. വളരെക്കാലത്തെ പ്രണയത്തിന് ശേഷമാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുല്‍ നിരവധി സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്.
മലയാളിയായ രാഹുൽ മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്കത്തിയതാണ്. ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് ആദ്യം ശ്രദ്ധ നേടുന്നത്. പിന്നീടാണ് തമിഴ് സീരിയലുകളിൽ പ്രശസ്തനായത്. ‘നന്ദിനി’ എന്ന ഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രമായി എത്തിയതോടെ തെന്നിന്ത്യയൊട്ടാകെ രാഹുൽ ശ്രദ്ധേയനായി. ഇന്ത്യൻ പ്രണയകഥ, കാട്ടുമാക്കാൻ എന്നീ സിനിമകളിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്.