Home Featured വോട്ടർപട്ടികയിലെ ക്രമക്കേട് ; ഓഗസ്റ്റ് നാലിന് ബെംഗളൂരുവിൽ സമരം നടത്താൻ കോൺഗ്രസ്

വോട്ടർപട്ടികയിലെ ക്രമക്കേട് ; ഓഗസ്റ്റ് നാലിന് ബെംഗളൂരുവിൽ സമരം നടത്താൻ കോൺഗ്രസ്

by admin

ബെംഗളൂരു : വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപിച്ച് ബെംഗളൂരുവിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടത്താൻ കോൺഗ്രസ്. ഓഗസ്റ്റ് നാലിന് ഫ്രീഡം പാർക്കിൽ പ്രതിഷേധ യോഗം നടത്തിയതിനുശേഷം തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതർക്ക് പരാതി നൽകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു റൂറൽ, ബെംഗളൂരു സെൻട്രൽ മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽ വ്യാപകക്രമക്കേട് നടത്തിയെന്നാണ് കോൺഗ്രസിൻ്റെ ആരോപണം

കർണാടകത്തിൽ വോട്ടർപട്ടികയിൽ ക്രമക്കേട് തെളിഞ്ഞിട്ടുണ്ടെന്ന് കഴിഞ്ഞദിവസം രാഹുൽ ഡൽഹിയിൽ ആരോപിച്ചിരുന്നു. പുതിയ വോട്ടർമാരെ ചേർത്തതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. ഈ ആരോപണം ആവർത്തിച്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തെളിവുണ്ടെന്നും വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അറിയിച്ചു. ക്രമക്കേട് നടന്നെന്ന് ആരോപിക്കുന്ന മണ്ഡലങ്ങളിൽ ശിവകുമാറിൻ്റെ സഹോദരൻ ഡി.കെ. സുരേഷ് പരാജയപ്പെട്ട ബെംഗളൂരു റൂറൽ മണ്ഡലവുമുണ്ട്.മഹാരാഷ്ട്രാ തിരഞ്ഞെടുപ്പിലും വോട്ടർപട്ടികയിൽ ക്രമക്കേട് ആരോപിച്ച രാഹുൽ ഗാന്ധി ഈ വിഷയത്തിൽ ശക്തമായി ഇടപെടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായുള്ള ആദ്യ നടപടിയാണ് കർണാടകത്തിൽ സമരം നടത്തുന്നത്.

തമിഴ്‌നാട്ടിലെ കവരപ്പേട്ട ട്രെയിന്‍ അപകടം അട്ടിമറിയാണെന്ന് റിപ്പോര്‍ട്ട്

തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിന്‍ അപകടം അട്ടിമറിയാണെന്ന് റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി.റെയില്‍ പാളത്തിലെ ബോള്‍ട്ടും നട്ടും നീക്കിയിരുന്നതായി കണ്ടെത്തിയതായി റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ എ എം ചൗധരി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ബാഗ്മതി എക്‌സ്പ്രസ് ഇടിച്ചത് മറ്റെന്തെങ്കിലും തകരാറുകൊണ്ടല്ലെന്നും ബോധപൂര്‍വ്വം ബോള്‍ട്ടുകളും നട്ടുകളും നീക്കം ചെയ്തതു കൊണ്ടാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അട്ടിമറിക്കു പിന്നില്‍ പ്രത്യേക പരിശീലനം നേടിയവരുടെ പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ രഹസ്യന്വേഷണ വിഭാഗം ജാഗ്രത വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. കരാര്‍ ജീവനക്കാര്‍ അടക്കം റെയില്‍വെയുമായി ബന്ധപ്പെട്ടവരുടെ മേല്‍ നിരീക്ഷണം ശക്തമാക്കണമെന്നും ശുപാര്‍ശയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group