Home Featured കേദാര്‍നാഥ് ക്ഷേത്രത്തില്‍ ക്യൂ നിന്ന തീര്‍ത്ഥാടകര്‍ക്ക് ചായ വിതരണം ചെയ്ത് രാഹുല്‍ ഗാന്ധി; ഞെട്ടല്‍ മാറാതെ ഭക്തര്‍

കേദാര്‍നാഥ് ക്ഷേത്രത്തില്‍ ക്യൂ നിന്ന തീര്‍ത്ഥാടകര്‍ക്ക് ചായ വിതരണം ചെയ്ത് രാഹുല്‍ ഗാന്ധി; ഞെട്ടല്‍ മാറാതെ ഭക്തര്‍

by admin

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വരിനിന്ന ഭക്തര്‍ക്കു ചായ വിതരണം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞെത്തിയതിനു പിന്നാലെയായിരുന്നു രാഹുല്‍ വരിനിന്ന ഭക്തര്‍ക്ക് ചായ വിതരണം ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

അപ്രതീക്ഷിതമായി രാഹുലിനെ കണ്ട തീര്‍ത്ഥാടകരും ഒന്നു ഞെട്ടി. ഞായറാഴ്ചയായിരുന്നു കേദാര്‍നാഥ് സന്ദര്‍ശിച്ചത്. എല്ലാവരോടും ചിരിയോടെ വിശേഷങ്ങള്‍ തരിക്കി രാഹുല്‍ ചായ വിതരണം തുടര്‍ന്നപ്പോള്‍ ക്യൂവില്‍ നിന്നവര്‍ക്കും ആവേശമായി. ‘സര്‍, ഞങ്ങള്‍ ടിവിയില്‍ മാത്രമാണ് നിങ്ങളെ കണ്ടിട്ടുള്ളത്, ഇതാദ്യമായാണ് ഇത്ര അടുത്ത് കാണാന്‍ പറ്റിയത്. എനിക്ക് നിങ്ങളോടൊപ്പം ഒരു സെല്‍ഫി എടുക്കാനാകുമോ’ എന്ന് ഒരു യുവാവ് ജനക്കൂട്ടത്തിനിടയില്‍ ചോദിച്ചു.

ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുലിന്റെ കേദാര്‍നാഥ് സന്ദര്‍ശനം കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group