Home Featured രാഹുല്‍ ഗാന്ധി വീണ്ടും എംപി ; ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു

രാഹുല്‍ ഗാന്ധി വീണ്ടും എംപി ; ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു

by admin

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി വീണ്ടും എംപി. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന്റെ ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചു. ലോക്‌സഭ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. രാഹുല്‍ ഇന്ന് തന്നെ പാര്‍ലമെന്റിലേക്ക് എത്തിയേക്കും.

കഴിഞ്ഞ ദിവസമാണ് മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കര്‍ ദിവസങ്ങള്‍ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം എടുക്കാത്തിരുന്നില്ല. ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവേയാണ് സ്പീക്കറുടെ തീരുമാനം.

You may also like

error: Content is protected !!
Join Our WhatsApp Group