Home Featured രാഹുൽ ഗാന്ധി ബംഗളുരുവിൽ

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്ത് വിലകൊടുത്തും സീറ്റുകള്‍ പിടിച്ചടക്കാനുള്ള തന്ത്രങ്ങളുമായി രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ എത്തിയിരിക്കുന്നത്.

ഞായറാഴ്ച മുതല്‍ അദ്ദേഹം നിരവധി പരിപാടികളില്‍ പങ്കെടുത്തതായി കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. മെയ് മാസത്തിലാണ് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ്. കര്‍ണാടകയിലെ ബെളഗാവിയിലും തുംകുരു ജില്ലയിലെ കുനിഗലിലും രണ്ട് പരിപാടികള്‍ രാഹുല്‍ പങ്കെടുക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ബെളഗാവിയില്‍ നടക്കുന്ന യുവജന സംഗമത്തിലും ശേഷം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തിയ ശേഷം ബെംഗളൂരുവിലേക്ക് മടങ്ങും.

ചൊവ്വാഴ്ചയാണ് കുനിഗലിലെ പരിപാടി. ഇത്തവണ 140 മുതല്‍ 150 വരെ സീറ്റുകള്‍ നേടി കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. ആദ്യ സ്ഥാനാര്‍ഥി പട്ടിക 22ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്നെ രാജ്യവിരുദ്ധനായി ചിത്രീകരിക്കുന്നതിനെ അപലപിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : ലണ്ടനില്‍ നടന്ന സംവാദങ്ങളില്‍ പങ്കുവച്ചത് രാജ്യത്തെ ജനാധിപത്യത്തിലുള്ള ആശങ്കകളെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി വ്യക്തമാക്കി, മറ്റൊരു രാജ്യത്തോട് ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

തന്നെ രാജ്യവിരുദ്ധനായി ചിത്രീകരിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് കണ്‍സള്‍ട്ടീവ് കമ്മിറ്റി യോഗത്തിലാണ് രാഹുല്‍ തന്റെ നിലപാട് അറിയിച്ചത്.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ ഡല്‍ഹി പൊലീസിന്റെ നടപടി രാഷ്ട്രീയ വിരോധം തീര്‍ക്കലാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്കിടെ ലക്ഷക്കണക്കിന് പേരെ രാഹുല്‍ കണ്ടിരുന്നു, ആ വ്യക്തികളുടെ വിശദാംശങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ നല്‍കണമെന്ന് പറയുന്നത് ബുദ്ധിശൂന്യതയാണ്. പൊലീസിന്റെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടേണ്ടതാണെന്നും ഇത് രാഷ്ട്രീയവിരോധം തീര്‍ക്കലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ജനുവരി 30ന് നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ 45 ദിവസങ്ങള്‍ക്ക് ശേഷമാണ് തേടുന്നത്. മറുപടി നല്‍കുമെന്നറിയിച്ചിട്ടും ഇന്ന് ഇത്തരമൊരു അന്തരീക്ഷമുണ്ടാക്കിയത് ബോധപൂര്‍വ്വമാണ്. പൊലീസ് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറുമെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നേതാക്കള്‍ പറഞ്ഞു.

ഇന്ത്യന്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്നും പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ദുരവസ്ഥ വേരിട്ട് വന്ന് തന്നെ കണ്ട് അറിയിച്ചുവെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ കാശ്മീരിലെ പ്രസംഗത്തില്‍ വിശദീകരണം തേടിയാണ് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയത്. രാഹുല്‍ പൊലീസിനെ കാണാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്ന് നോട്ടീസ് കൈമാറി പൊലീസ് മടങ്ങിയിരുന്നു,

You may also like

error: Content is protected !!
Join Our WhatsApp Group