Home Featured മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ബെംഗളൂരു കോടതി ജാമ്യം അനുവദിച്ചു: വീഡിയോ കാണാം

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ബെംഗളൂരു കോടതി ജാമ്യം അനുവദിച്ചു: വീഡിയോ കാണാം

by admin

ബെംഗളൂരു: കർണാടക ബിജെപി നൽകിയ മാനനഷ്‌ട കേസിൽ കോൺഗ്രസ് നേതാവ്
രാഹുൽ ഗാന്ധിക്ക് ബെംഗളൂരു കോടതി ജാമ്യം അനുവദിച്ചു. കർണാടകയിൽ അധികാരത്തിലിരുന്ന ബിജെപി സർക്കാർ 2019-2023 കാലയളവിൽ വലിയ അഴിമതി നടത്തിയെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നൽകിയ പരസ്യം ആരോപിച്ചിരുന്നു.

2023 മെയ് 5 ന് സംസ്ഥാനത്തിലെ പ്രധാന പത്രങ്ങളിൽ നൽകിയ പരസ്യം അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്നാരോപിച്ച് 2023 ജൂണിലാണ് ബിജെപി എംഎൽഎ കേശവ് പ്രസാദ് പരാതി നൽകിയത്. ‘അഴിമതി നിരക്ക് കാർഡ്’ എന്ന തലക്കെട്ടിലുള്ള പരസ്യങ്ങൾ ബിജെപിയുടെ ബസവരാജ് ബൊമ്മെ സർക്കാർ ’40 ശതമാനം കമ്മീഷൻ സർക്കാർ ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഹാജരായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group