Home Featured കർണാടക ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനായി രാഹുൽ ദ്രാവിഡിന്റെ മകൻ

കർണാടക ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനായി രാഹുൽ ദ്രാവിഡിന്റെ മകൻ

by admin

കൊച്ചി • രാഹുൽ ദ്രാവിഡിന്റെ മകൻ കൊച്ചിയുടെ ക്രിക്കറ്റ് ക്രീസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ഇളയ മകൻ അൻവയ് ദ്രാവിഡാണു കർണാടക അണ്ടർ-14 ടീമിന്റെ നായകനായി രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിൽ കളിക്കാനിറങ്ങിയത്.

കേരളം വേദിയൊരുക്കുന്ന പി.കൃഷ്ണമൂർത്തി ട്രോഫി ദക്ഷിണ മേഖലാ ടൂർണമെന്റിലാണു ജൂനിയർ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഹൈദരാബാദിനെതിരെ കർണാടക ഇറങ്ങിയത്. രാഹുൽ ദ്രാവിഡിനെപ്പോലെ വിക്കറ്റ് കീപ്പിങ് കൂടി വശമുള്ള ബാറ്ററാണ് അൻവയ്.

കെ എല്‍ രാഹുലിന് ധോണിയുടെ വിവാഹ സമ്മാനം 80 ലക്ഷത്തിന്‍റെ ബൈക്ക്, കോലി നല്‍കിയത് 2.70 കോടി രൂപയുടെ കാര്‍

മുംബൈ: ഇന്ത്യന്‍ താരം കെ എല്‍ രാഹുലും ബോളിവുഡ് താരം ആതിയ ഷെട്ടിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ കൂടിയായ ആതിയയുമായുള്ള രാഹുലിന്‍റെ വിവാഹം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കുന്നതിനാല്‍ സുനില്‍ ഷെട്ടിയുടെ ഖാണ്ഡ്‌ലയിലെ ഫാം ഹൗസില്‍ നടന്ന വിവാഹത്തില്‍ വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് പങ്കടുക്കാനായില്ല. എം എസ് ധോണിയും വിവാഹത്തിന് എത്തിയിരുന്നില്ല.

വിവാഹത്തിന് എത്തിയില്ലെങ്കിലും മുന്‍ ഇന്ത്യന്‍ നായകന്‍മാരായ എം എസ് ധോണിയും വിരാട് കോലിയും ചേര്‍ന്ന് രാഹുലിന് നല്‍കിയത് 3.50 കോടി രൂപ വിലമതിക്കുന്ന വിവാഹ സമ്മാനമായിരുന്നുവെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തു. ധോണിക്ക് കീഴിലാണ് രാഹുല്‍ ഇന്ത്യന്‍ ഏകദിന, ടി20 ടീമുകളില്‍ രാഹുല്‍ അരങ്ങേറിയത്. രാഹുലിന് വിവാഹ സമ്മാനമായി ധോണി നല്‍കിയത് 80 ലക്ഷം രൂപ വിലമതിക്കുന്ന കാവസാക്കി നിഞ്ജ ബൈക്കാണെന്ന് പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിരാട് കോലിയും ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്ക ശര്‍മയും ചേര്‍ന്ന് 2.70 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു കാറാണ് രാഹുലിന് വിവാഹ സമ്മാനമായി നല്‍കിയത്. ധോണി സമ്മാനിച്ച ബൈക്കിന്‍റെ മോഡല്‍ എതാണെന്ന് വ്യക്തമല്ലെങ്കിലും കാവസാക്കിയുടെ Ninja H2R എന്ന മോഡലാണ് നല്‍കിയതെന്നാണ് സൂചന. 79,90,000 രൂപയാണ് ഇതിന്‍റെ വില.

You may also like

error: Content is protected !!
Join Our WhatsApp Group