ബെംഗളൂരു : പത്ത് മിനിറ്റിൽഓർഡർ ചെയ്ത സാധാനങ്ങൾ കൈയിലെത്തിക്കുന്ന ക്വിക് ഡെ ലിവറി ഉപേക്ഷിക്കാനുള്ള കേന്ദ്ര നിർദേശം പൂർണമായി പാലിക്കാ തെ ഇ-കൊമേഴ്‌സ് സ്ഥാപന ങ്ങൾ. മൊബൈൽ ആപ്പ് അടി സ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികളുടെ 10 മിനിറ്റ് ഡെലി വറി വാഗ്ദാനം പിൻവലിച്ചുവെങ്കി ലും ഫലത്തിൽ ഇപ്പോഴും തുടരു ന്നുവെന്നാണ് ആരോപണം. പഴ യപോലെ തന്നെ വേഗത്തിൽ വി തരണം നടത്താതിരുന്നാൽ വരു മാനം നഷ്ടമാകുന്ന സ്ഥിതിയാണ് ഡെലിവറി പങ്കാളികളായി പ്രവർ ത്തിക്കുന്ന ഗിഗ് തൊഴിലാളികൾ പറയുന്നു.കുറഞ്ഞ സമയത്തിൽ കൂടു തൽ ഡെലിവറി നടത്താൻ സാ ധിക്കാതെ വന്നാൽ കമ്പനികൾ നിശ്ചയിച്ച ടാർഗെറ്റ് പൂർത്തി യാക്കാൻ സാധിക്കാതെ വരും. അപ്പോൾ പിഴയുടെ രൂപത്തിൽ അടക്കം തങ്ങളുടെ വരുമാനം കുറയുന്നുവെന്നാണ് ഇവർ പറ യുന്നത്. അതിനാൽ ടാർഗെ റ്റ് പൂർത്തിയാക്കാൻ ഇപ്പോളും അതിവേഗത്തിൽ പായേണ്ട അവസ്ഥയിൽ തന്നെയാണ് മി ക്കവരും.തിരക്കേറിയ സമയത്ത് 35 ഡെലിവറികൾ നടത്തണമെന്ന ടാർഗെറ്റ് ഇപ്പോഴുമുണ്ടെന്നും വേഗത്തിൽ പായാതെ ഇത് പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു. ബ്ലി ങ്കിറ്റ്, സെപ്റ്റോ സ്ഥാപനങ്ങൾ മൊബൈൽ ആപ്പുകളിൽനിന്ന് പത്ത് മിനിറ്റ് ഡലിവെറി വാഗ്ദാനം ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ പല ഓർഡറുകളിലും നിശ്ചയി ക്കുന്ന സമയത്തിനുള്ളിൽ സാ ധനങ്ങൾ എത്തിച്ചിട്ടില്ലെങ്കിൽ ഗിഗ് തൊഴിലാളികളിൽനിന്ന് പിഴ ഈടാക്കും.ഗതാഗതത്തിരക്ക് അതിരൂക്ഷ മായ ബെംഗളൂരുവിൽ ഗിഗ് തൊ ഴിലാളികൾ ഏറെ കഷ്ടപ്പെടുക യാണ്. ആപ്പ് പ്രകാരമുള്ള സമ യത്തിനുള്ളിൽ ഡെലിവറി നട ത്തുക എളുപ്പമല്ല. നഗരത്തിൽ എപ്പോഴാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയെന്ന് മുൻകൂ ട്ടി പറയാൻ സാധിക്കില്ല.എത്ര നേരം കുരുക്കിൽപ്പെ ട്ട് കിടക്കേണ്ടി വരുമെന്നും പറ യാൻ സാധിക്കില്ല. മണിക്കൂറുകൾ കുരുക്കിൽപ്പെടുന്നതും പതിവാണ്. അതിനാൽ ക്വിക്ക് ഡെലിവറി നിർത്തിയാലും മറ്റ് വിധത്തിലുള്ള ടാർഗെറ്റുകളുള്ള തിനാൽ ഗിഗ് തൊഴിലാളികൾ അതിവേഗത്തിൽ പായുന്നത് തു ടരുകയാണ്.തൊഴിലാളികളുടെ സുരക്ഷ യെ കരുതിയാണ് കേന്ദ്ര സർ ക്കാർ നിർദേശം മുന്നോട്ടുവെച്ച ത്. തിരക്കേറിയ റോഡുകളിൽ പത്ത് മിനിറ്റ് ഡെലിവറിയ്ക്കായി ഇരുചക്രവാഹനങ്ങളിൽ തൊ ഴിലാളികൾ പായുന്നത് അപകട ത്തിന് കാരണമാകുണ്ട്. അമിത സമ്മർദത്തിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഇത് കാരണമാകുന്നുണ്ട്.