Home തിരഞ്ഞെടുത്ത വാർത്തകൾ ചോദ്യപേപ്പറില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച്‌ ചോദ്യം; ജാമിഅ മില്ലിയ അധ്യാപകന് സസ്പെൻഷൻ

ചോദ്യപേപ്പറില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച്‌ ചോദ്യം; ജാമിഅ മില്ലിയ അധ്യാപകന് സസ്പെൻഷൻ

by admin

ന്യൂഡൽഹി : പരീക്ഷാ ചോദ്യപേപ്പറില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പെടുത്തിയതില്‍ ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ അധ്യാപകന് സസ്പെൻഷൻ.പ്രൊഫസർ വീരേന്ദ്ര ബാലാജി ഷഹാരെയെയാണ് സർവകലാശാല സസ്പെൻഡ്‌ ചെയ്തത്. ബിഎ ഒന്നാംവർഷ സോഷ്യല്‍ വർക്ക് കോഴ്‌സ് പരീക്ഷയിലായിരുന്നു ചോദ്യം.’ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉദാഹരണങ്ങള്‍ സഹിതം വിശദീകരിക്കുക’- എന്നായിരുന്നു ചോദ്യപേപ്പറിലെ അവസാന ചോദ്യം. 30 മാർക്കിനുള്ള ഉപന്യാസ ചോദ്യമായിരുന്നു ഇത്. ചോദ്യം ഉള്‍പ്പെടുത്തിയത് സംബന്ധിച്ച്‌ നിരവധി പരാതികള്‍ വന്നതിന് പിന്നാലെയാണ് നടപടിയെന്നാണ് സർവകലാശാലാ അധികൃതരുടെ ഭാഷ്യം.

വീരേന്ദ്ര ബാലാജിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും സർവകലാശാല വ്യക്തമാക്കി.ചോദ്യപേപ്പറില്‍ ഇത്തരമൊരു ചോദ്യം ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് അധ്യാപകൻ വിശദീകരിക്കണമന്ന് സർവകലാശാല പറയുന്നു. അതേസമയം, സർവകലാശാലയുടെ നടപടിക്കെതിരെ വിദ്യാർഥി സംഘടനകള്‍ ക്യാംപസിലടക്കം പ്രതിഷേധിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് അധ്യാപകനെതിരായ നടപടി.

You may also like

error: Content is protected !!
Join Our WhatsApp Group