ബെംഗളൂരു : അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടക / ബാംഗ്ലൂരിൽ എത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത സർക്കാർ കൊറന്റൈൻ നിർബന്ധമാക്കുന്നു – കർണാടക മുഖ്യമന്ത്രി
കർണാടകയിൽ കോവിഡ് ബാധയുടെ എണ്ണത്തിൽ കുറവ് വരാത്ത സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവരെ 14 ദിവസത്തെ നിർബന്ധിത സർക്കാർ കൊറന്റൈൻ സെന്ററുകളിലേക്കു മാറ്റാൻ തീരുമാനമായതായി മുഖ്യമന്ത്രി ശ്രീ ബി എസ് യേദയുരപ്പ .
സംസ്ഥാന അതിർത്തി കിടക്കുന്നവരെ താമസിപ്പിക്കാൻ ഹോട്ടൽ /ഹോസ്റ്റലുകൾ /ഡോർമെട്രികൾ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി . കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകുന്ന പക്ഷം അവരവരുടെ വീടുകളിക്കു മടങ്ങാം .
കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും ഇല്ലാത്തവർക്കും പുതിയ നിയമം ബാധകമായേക്കും . പൊതുജനാരോഗ്യം പരിഗണിച്ചു കോവിഡ് യുദ്ധത്തിൽ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
- ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ചൊവ്വാഴചമുതൽ ട്രെയിൻ സൗകര്യം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ , ആദ്യ ഘട്ടത്തിൽ ബാംഗ്ലൂരിലേക്കും സർവീസ്
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/