Home Featured ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ടാകും

ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ടാകും

by admin

കൊച്ചി : ഡ്രൈവിംഗ് ലൈസൻസും ആർ സി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ്  ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട്‌ കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്ളൂരുമായി സർക്കാരിന് ചർച്ച തുടരാനും കോടതി അനുമതി നൽകി. പുതിയ കാർഡ് നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സ്വകാര്യ കമ്പനിയായ റോസ്മൊർട്ട കമ്പനിയുടെ എതിർപ്പ്  തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തിൽ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്. 

ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തി; മൃതദേഹം ഫ്രീസറില്‍ ദിവസങ്ങളോളം സൂക്ഷിച്ചു; യുവതി പിടിയില്‍

ഗുവഹത്തി ; ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബന്ദന കലിതയാണ് അറസ്റ്റിലായത്. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. ഏഴ് മാസം മുന്‍പ് കൊലപ്പെടുത്തിയ ഇരുവരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ മേഘാലയത്തിലെ നദിയില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്.

മൂന്ന് പ്രതികളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 2022 സെപ്റ്റംബറില്‍ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കാണാനില്ലെന്ന് കാണിച്ച്‌ പൊലീസില്‍ യുവതി പരാതി നല്‍കിയിരുന്നു. മറ്റൊരു ബന്ധുവും പരാതി നല്‍കിയതോടെ യുവതിയെ പൊലീസ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് കൊലപാതകവിവരം പുറത്തറിയുകയായിരുന്നു.

2022 ഓഗസ്റ്റ് 17ന് കാമുകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ ഭര്‍ത്താവ് അമര്‍ജ്യോതി ഡേയെയും അമ്മായി അമ്മ ശങ്കരി ഡേയെയും കൊലപ്പെടുത്തിയതായി യുവതി പൊലീസില്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ഫ്രിജില്‍ സൂക്ഷിക്കുകയുംനാല് ദിവസത്തിന് ശേഷം 200 കിലോ മീറ്റര്‍ മാറി മേഘാലയയിലെ ഡാവ്കി നദിയിലേക്ക് വലിച്ചെറിഞ്ഞുവെന്നുമാണ് പൊലീസ് പറയുന്നത്.

പ്രതിയുടെ വീടിന്റെ ടെറസില്‍ ഫര്‍ണീച്ചറുകള്‍ കത്തിക്കുന്നതായി കണ്ടുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group