Home Featured പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം ഇന്ന്

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലം ഇന്ന്

by admin

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഇന്ന്. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി ആരാണെന്ന് ഇന്ന് അറിയാം. ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ രാവിലെ 9 മണിയോടെ ലഭിക്കു. ഇരുമുന്നണികളും നല്ല വിജയപ്രതീക്ഷകളിലാണ്. വോട്ടെണ്ണല്‍ രാവിലെ എട്ടു മണിക്ക് ആരംഭിക്കും. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ചാണ് വോട്ടുകള്‍ എണ്ണുന്നത്.

ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. രാവിലെ 10 മണിയോടെ ഫലം അറിയാനാകുമെന്നാണ് കരുതുന്നത്. പുതുപ്പളളി ഉപതെരഞ്ഞെടുപ്പില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്.യുഡിഎഫിനായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും എല്‍ഡിഎഫിനായി ജെയ്ക് സി തോമസും എന്‍ഡിഎക്കു വേണ്ടി ജി ലിജിന്‍ ലാലുമാണു മത്സരിക്കുന്നത്. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ തന്നെ കൃത്യമായ ഫലസൂചന കിട്ടും.

You may also like

error: Content is protected !!
Join Our WhatsApp Group