അല്ലു അർജുൻ-സുകുമാർ കൂട്ടുകെട്ട് ഒന്നിച്ച പുഷ്പ 2 വിന് തിരിച്ചടി. അതിരാവിലെയുള്ള ഷോ ബെംഗളൂരു അർബണ്‍ ഡിസ്ട്രിക്‌ട് ഡെപ്യൂട്ടി കമ്മിഷണർ റദ്ദാക്കി.പുലർച്ചെ മൂന്നിനും നാലിനും ഉള്ള ഷോകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റർ ഉടമകള്‍ക്ക് റിലീസിന് മണിക്കൂറുകള്‍ക്ക് മുൻപാണ് നോട്ടീസ് നല്‍കിയത്. ബെംഗളൂരുവിലെ 40 സിംഗിള്‍ സ്ക്രീനുകളിലെ പ്രദർശനം റദ്ദാക്കാനാണ് നിർദേശം.1964-ലെ കർണാടക സിനിമാസ് ഭേദഗതി നിയമം അനുസരിച്ച്, ചലച്ചിത്രങ്ങളുടെ ആദ്യ പ്രദർശനം ഒരുകാരണവശാലും രാവിലെ 6.30ന് മുമ്ബ് ആരംഭിക്കാൻ പാടില്ലാ എന്നാണ്.
അവസാന ഷോ രാത്രി 10.30-ന് ശേഷം മാത്രമേ പ്രദർശിപ്പിക്കാനും പാടുള്ളൂ. നോട്ടീസിന് പിന്നാലെ ,പുഷ്പ 2-വിന്റെ അതിരാവിലെയുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തവർക്ക് പണം തിരികെ നല്‍കുമെന്ന് തീയറ്റർ ഉടമകള്‍ അറിയിച്ചു.വന്‍ വിജയമായി മാറിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുൻ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രശ്‌മിക മന്ദാന ആണ് നായിക. ചിത്രത്തിന് കേരളത്തില്‍ നല്ല അഭിപ്രായമല്ല ലഭിക്കുന്നത്.