ബെംഗളൂരു: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍, കുറ്റവാളികളെ തടയാൻ നൈറ്റ് പട്രോളിംഗ് പോലീസ് സംഘങ്ങളെ പമ്ബ് ആക്ഷൻ ഗണ്‍ ഉപയോഗിച്ച് സജ്ജമാക്കാൻ ബെംഗളൂരു സിറ്റി പോലീസ് തീരുമാനിച്ചു.പമ്ബ് ആക്ഷൻ തോക്കുകള്‍ക്ക് കൊള്ളക്കാരെയും ,ഗുണ്ടകളെയും ഗുരുതരമായി പരിക്കേല്‍പ്പിക്കാൻ കഴിയും, എന്നാല്‍ ജീവന് ഭീഷണി വളരെ കുറവായിരിക്കും എന്നതാണ് പ്രത്യേകത. 100 മീറ്റർ ദൂരപരിധിയുള്ള ഈ തോക്കുകള്‍, കുറ്റകൃത്യം ചെയ്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികളെ വീഴ്ത്താൻ പോലീസിനെ സഹായിക്കും.
പമ്ബ് ആക്ഷൻ തോക്കുകള്‍ ഭാരം കുറഞ്ഞതും നൈറ്റ് പട്രോളിംഗ് പോലീസുകാർക്ക് കൊണ്ടുപോകാൻ എളുപ്പവുമാണ്. എന്നാല്‍ വെടിയുതിർക്കുമ്ബോള്‍ അവയില്‍ നിന്നും ശബ്ദമുണ്ടാക്കുകയും. തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്ന കുറ്റവാളികള്‍ക്കെതിരെയും പോലീസിന് അവ ഉപയോഗിക്കാം.
ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാറിന് നേരെ തെരുവ് നായയുടെ പ്രതികാരം; കൊടുത്തത് 15,000 രൂപയുടെ പണി!
ഇടിച്ച ശേഷം നിർത്താതെ പോയ കാറിന് നേരെ തെരുവ് നായയുടെ പ്രതികാരം. സംഭവ ശേഷം തിരിച്ചെത്തിയ കാറില്‍ പോറലേല്‍പ്പിച്ചാണ് തെരുവ് നായ പ്രതികാരം ചെയ്തത്.ജനുവരി 18ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മധ്യപ്രദേശിലെ സാഗറിലാണ് അമ്ബരപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.സാഗറിലെ തിരുപ്പതിപുരം കോളനിയില്‍ താമസിക്കുന്ന പ്രഹ്ലാദ് സിംഗ് ഘോഷി എന്നയാളുടെ കാറാണ് തെരുവ് നായയെ ഇടിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെ കുടുംബത്തോടൊപ്പം ഒരു വിവാഹ ചടങ്ങിന് പോകാനിറങ്ങിയപ്പോഴാണ് വീട്ടില്‍ നിന്ന് ഏകദേശം 500 മീറ്റർ അകലെ ഇരിക്കുകയായിരുന്ന തെരുവ് നായയെ കാർ അപ്രതീക്ഷിതമായി ഇടിച്ചത്.
കാർ ഇടിച്ചെങ്കിലും തെരുവ് നായയ്ക്ക് വലിയ പരിക്കുകള്‍ പറ്റിയിരുന്നില്ല. തുടർന്ന് മുന്നോട്ട് സഞ്ചരിച്ച കാറിനെ തെരുവ് നായ അല്‍പ്പ ദൂരം പിന്തുടർന്നിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഏകദേശം പുലർച്ചെ 1 മണിയോടെ പ്രഹ്ലാദ് സിംഗ് ഘോഷി വീട്ടില്‍ തിരിച്ചെത്തി. വീടിന് പുറത്താണ് പ്രഹ്ലാദ് സിംഗ് ഘോഷി വാഹനം പാർക്ക് ചെയ്തത്. വാഹനത്തില്‍ നിന്ന് പ്രഹ്ലാദ് സിംഗ് ഘോഷി പുറത്തിറങ്ങി അല്‍പ്പ സമയം പിന്നിട്ടപ്പോള്‍ തന്നെ കാറിന് സമീപം നായ എത്തി. തുടർന്ന് നഖം ഉപയോഗിച്ച് കാറില്‍ പോറലേല്‍പ്പിക്കുകയായിരുന്നു. ഈ സമയം മറ്റൊരു തെരുവ് നായയും കാറിന് സമീപത്തേയ്ക്ക് എത്തി.
പിറ്റേന്ന് രാവിലെയാണ് കാറില്‍ പോറലേറ്റ കാര്യം പ്രഹ്ലാദ് സിംഗ് ഘോഷിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. സമീപവാസികളായ ചില കുട്ടികളെയാണ് പ്രഹ്ലാദ് സിംഗ് ഘോഷി ആദ്യം സംശയിച്ചത്. എന്നാല്‍, സിസിടിവി പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. കഴിഞ്ഞ ദിവസം തന്റെ കാർ ഇടിച്ച അതേ നായയെയാണ് പ്രഹ്ലാദ് സിംഗ് ഘോഷി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. വാഹനം പഴയ രൂപത്തിലാക്കാൻ 15,000 രൂപയോളം ചെലവ് വരുമെന്നാണ് വിവരം. പ്രഹ്ലാദ് സിംഗ് ഘോഷിയെയും കുടുംബത്തെയും ഉപദ്രവിക്കാതെ കാറിനോട് പ്രതികാരം ചെയ്ത നായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.