പൊലീസ് സേനയില്‍ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം വര്ധിപ്പിക്കാനാണത്രെ എസ് ഐ, കോണ്‍സ്റ്റബിള്‍ തസ്തികളില്‍ അപേക്ഷിക്കുന്നവര്‍ക്ക് മുന്‍കൂര്‍ പരിശീലനം. മംഗളുറു സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശികുമാറിന്റെ അറിയിപ്പ് ലഭിച്ച നാനൂറോളം യുവതീ യുവാക്കള്‍ തിങ്കളാഴ്ച മംഗളുറു പൊലീസ് മൈതാനിയില്‍ എത്തി.
രണ്ട് ദിവസം മുമ്ബ് കമീഷണര്‍ നല്കിയ വീഡിയോ സന്ദേശം പിന്തുടര്ന്നാണ് ഇത്രയും പേര് വന്നതെന്ന് ഡെപ്യൂടി പൊലീസ് കമീഷണര്‍ ഹരിറാം ശങ്കര്‍ പറഞ്ഞു. മാസം നീളുന്ന ശില്പശാലയാണ് സംഘടിപ്പിക്കുന്നത്. ആദ്യ പടിയായി 100 പേര്‍ക്കാണ് പ്രവേശം.
കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുത്തപ്പോള്‍ ദക്ഷിണ കന്നഡ ജില്ലയിലെ പൊലീസ് സേനയില്‍ തദ്ദേശിയര്‍ 10 ശതമാനം പോലുമില്ലെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം എന്നാണ് പറയുന്നത്. എന്‍ജിനിയറിംഗ്, ബിരുദാനന്തര ബിരുദധാരികളും നിലവില്‍ ഉയര്‍ന്ന ജോലികള്‍ വഹിക്കുന്നവരും തിങ്കളാഴ്ച പൊലീസ് പരേഡ് ഗ്രൗന്‍ഡില്‍ എത്തി.