
മഞ്ചേശ്വരം: കേരളത്തില്‍നിന്നു കര്‍ണാടകയിലേക്ക് പോകുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയ കര്‍ണാടക സര്‍ക്കാറിെന്റ തീരുമാനത്തിനെതിരെ തലപ്പാടിയില്‍ സമരം തുടരുന്നു. വെള്ളിയാഴ്ച യു.ഡി.വൈ.എഫ് മഞ്ചേശ്വരം ഘടകത്തിെന്റ നേതൃത്വത്തില്‍ കറുത്ത മാസ്ക് ധരിച്ച് പ്രതിഷേധം നടന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച തലപ്പാടി അതിര്‍ത്തി സന്ദര്‍ശിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.
ഇതോടെ, മുഖ്യമന്ത്രിയുടെ തലപ്പാടി സന്ദര്‍ശനം റദ്ദാക്കി. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാറിെന്റ നിര്‍ദേശപ്രകാരം കര്‍ണാടകയിലേക്ക് പ്രവേശനാനുമതി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സൈഫുള്ള തങ്ങള്‍, ഹര്‍ഷദ് വൊര്‍ക്കാടി, സിദ്ദീഖ് മഞ്ചേശ്വരം, അബ്ദുല്ലത്തീഫ് ബാബ, പുത്തുച്ച തൂമിനാട്, മുസ്തഫ ഉദ്യാവര്‍, റിയാസ് മൗലാന റോഡ്, ഇല്യാസ് കുഞ്ചത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Love our tradition
ഓണം ട്രഡീഷൻസ് നിങ്ങൾക്കായി ഒരുക്കുന്നു
🔵 മേൽത്തരം കൈത്തറി കരകൗശല ഉത്പന്നങ്ങൾ
🟣 ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങൾ
🔵 ചുമർചിത്രങ്ങൾ, വിളക്കുകൾ…മ്യൂറൽ ചിത്രങ്ങൾ…
തനതായ കേരളീയ പാരമ്പര്യം വിളിച്ചോതുന്ന എല്ലാ ഉത്പന്നങ്ങളും ഓൺലൈൻ വഴിയും ലഭ്യമാണ്
സന്ദർശിക്കു▶️
https://onamtraditions.com/login?referrer=AAAE
Visit Our store@ MADIWALA▶️ https://g.co/kgs/yJ2b62
Call: 095269 18111