ബെംഗളൂരു: വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരേ ഹുബ്ബള്ളി സാമർഥ് ഡിഗ്രി കോളേജ് വിദ്യാർഥികൾ പ്രതിഷേധിച്ചു. എ.ബി.വി.പി.യുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഹുബ്ബള്ളി ചെന്നമ്മ സർക്കിളിൽനിന്ന് മിനി വിധാൻ സൗധയിലേക്ക് നടത്തിയ പ്രതിഷേധറാലിയിൽ നൂറു കണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. കഴിഞ്ഞദിവസമാണ് കോളേജ് വിദ്യാർഥിനികളുടെ മോർഫ് ചെയ്ത ചിത്രം അജ്ഞാതർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.ഫോട്ടോ പ്രചരിച്ചവർക്കെതിരേ നടപടി വേണമെന്നും വിദ്യാർഥിനികൾക്ക് നീതി ലഭിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രതിഷേധ മാർച്ചിനോടനുബന്ധിച്ച് സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.
രാത്രി കാമുകിയെ കാണാൻ വീട്ടിലെത്തിയ യുവാവ് പിതാവിനെ കണ്ടു പേടിച്ച് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു
ഹൈദരാബാദ്: രാത്രി കാമുകിയുമൊത്ത് പിസ്സ കഴിക്കാനായി വീട്ടിലെത്തിയ 20 കാരൻ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു.
ഹൈദരാബാദില്‍ ബേക്കറി ജീവനക്കാരനായ മുഹമ്മദ് ഷുഹൈബ് എന്ന യുവാവാണ് മരിച്ചത്. കാമുകിക്കായി വാങ്ങിയ പിസ്സ കാമുകിയുടെ വീടിന്‍റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്ബോള്‍ പെണ്‍കുട്ടിയുടെ പിതാവ് അവിടേക്കു വരുന്നതു കണ്ടു. തുടര്‍ന്ന് ഒളിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ യുവാവ് ടെറസില്‍ നിന്ന് വീഴുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് അപകടം. മൂന്ന് നില കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ ഷുഹൈബിന്റെ കഴുത്തൊടിഞ്ഞു. അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ മുഹമ്മദ് ഷുഹൈബിന്‍റെ ബന്ധുക്കളെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. സംഭവത്തില്‍ ഷുഹൈബിന്റെ പിതാവ് ഷൗക്കത്ത് അലി പോലീസില്‍ പരാതി നല്‍കി.