മൈസൂരു: മാണ്ഡ്യ താലൂക്കിലെ മായപ്പനഹള്ളി ഗ്രാമത്തിൽ സ്വത്ത് തർക്കത്തെത്തുടർന്ന് ഇളയ സഹോദരനെ രണ്ട് മക്കളുടെ സഹായത്തോടെ മൂത്ത ജ്യേഷ്ഠൻ വെട്ടിക്കൊന്നു. മായപ്പനഹള്ളി സ്വദേശി യോഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. സം ഭവത്തിനുശേഷം പ്രതികളായ യോഗേഷിന്റെ മൂത്ത ജ്യേഷ്ഠൻ ലിംഗരാജുവും ഇയാളുടെ രണ്ട്ആൺ മക്കളും ഒളിവിലാണ്. വെ ള്ളിയാഴ്ച വൈകീട്ട് യോഗേഷ് താമസിക്കുന്ന വീട്ടിലെ കാലി ത്തൊഴുത്തിലാണ് സംഭവം നടന്നത്.
കുടുംബ സ്വത്ത് വീതിക്കു ന്നതിനെച്ചൊല്ലിയുണ്ടായ രൂ ക്ഷമായ സംഘർഷത്തിനിടെ, പ്രതികൾ യോഗേഷിനെ മൂർ ച്ചയുള്ള ആയുധങ്ങൾ ഉപ യോഗിച്ച് വെട്ടിക്കൊലുകയായിരുന്നു. യോഗേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സ്വ ത്തിനെച്ചൊല്ലി സഹോദര ന്മാർ തമ്മിൽ പതിവായി വഴ ക്ക് ഉണ്ടായിരുന്നതായി അയൽ വാസികൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ കെരഗോ ഡു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാണ്ഡ്യ എസ്‌പി വി.ജി.. ശോഭാറാണി സംഭവ സ്ഥലം-സന്ദർശിച്ചു.