Home Featured ബിജെപി വിടുന്നു എന്ന പ്രചരണം; പ്രതികരണവുമായി കൃഷ്‌ണ കുമാര്‍

ബിജെപി വിടുന്നു എന്ന പ്രചരണം; പ്രതികരണവുമായി കൃഷ്‌ണ കുമാര്‍

by admin

നടനും ബിജെപി നേതാവുമായ കൃഷ്‌ണ കുമാര്‍ ബിജെപി വിടുന്നു എന്ന പ്രചരണം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പുറത്തു വരുന്നുണ്ട്.എന്നാല്‍ ഈ വാര്‍ത്തയ്ക്ക് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കൃഷ്‌ണ കുമാര്‍. ബിജെപിയോട് താന്നെന്നും പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി കൊണ്ടായിരുന്നു നടന്‍റെ പ്രതികരണം.

ഒരു സമര്‍പ്പിത ബിജെപി പ്രവര്‍ത്തകനെന്ന നിലയില്‍, തിരുവനന്തപുരത്തിന്‍റെയും അവിടത്തെ ജനങ്ങളുടെയും പുരോഗതിക്കായി താന്‍ നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ചുവരികയാണെന്നും അത് തുടരുമെന്നും അദ്ദേഹം കുറിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു കൃഷ്‌ണ കുമാറിന്‍റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ദീര്‍ഘമായൊരു കുറിപ്പുമാണ് താരം പങ്കുവച്ചിരിക്കുന്നത്അടുത്തിടെ സിനിമാരംഗത്തെ ഏതാനും പ്രമുഖര്‍ ബിജെപി വിട്ടിരുന്നു.സംവിധായകൻ രാജസേനൻ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) നടൻ ഭീമൻ രഘു എന്നിവര്‍ ഈ അടുത്തിടെയാണ് പാര്‍ട്ടി വിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group