തിരുവനന്തപുരം: ആധാര്‍ കാര്‍ഡിലെ തിരുത്തലുകളില്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കി യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ. ആധാര്‍ കാര്‍ഡിലെ മേല്‍വിലാസം തിരുത്താന്‍ മാത്രമെ ഇനി മുതല്‍ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കൂ. മറ്റെല്ലാ തിരുത്തലുകള്‍ക്കും മതിയായ അസ്സല്‍രേഖകള്‍ സമര്‍പ്പിക്കണം എന്നാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ അക്ഷരത്തെറ്റോ മാറ്റിയെഴുത്തോ മങ്ങലോ മായ്ക്കലോ ഉണ്ടെങ്കില്‍ ആധാര്‍ സേവന കേന്ദ്രത്തിന് മുന്‍പ് 25 രൂപയാണ് പിഴ ഈടാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ആയിരം രൂപ ആയിരിക്കും പിഴ ഈടാക്കുക. ആധാറുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ തെറ്റായ കാര്യങ്ങളുണ്ടെങ്കില്‍ സേവനകേന്ദ്രങ്ങളില്‍ നിന്ന് 10000 രൂപയും പിഴ ഈടാക്കും. കൂടാതെ സേവനദാതാവിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും.
പഴയ കാലത്തെ എസ് എസ് എല്‍ സി ബുക്കിലെ അക്ഷരങ്ങളുടെ മങ്ങലും മായലും, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലെ അവ്യക്തത തുടങ്ങിയവയും തെറ്റായ വിവരങ്ങളായി കണക്കാക്കിയാണ് പിഴയിടുക. അതേസമയം നിബന്ധനകള്‍ കര്‍ശനമാക്കിയത് അറിയാതെ സേവനം നടത്തിയ നിരവധി പേര്‍ക്ക് ലൈസന്‍സ് നഷ്ടമായിട്ടുണ്ട്.
ഉപജീവനത്തിനായി അക്ഷയകേന്ദ്രങ്ങളും സമാനസേവനസ്ഥാപനങ്ങളും ആരംഭിച്ച ഭിന്നശേഷിക്കാരായവര്‍ക്ക് ഇതോടെ പ്രതിസന്ധിയിലാണ്. ആധാര്‍ ദുരുപയോഗം തടയാനാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ നടപടി ക്രമങ്ങള്‍ കര്‍ശനമാക്കിയത്. ഒരു ആധാര്‍ സേവനത്തിന് യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന പ്രതിഫലം 36 രൂപയാണ് എന്നിരിക്കെയാണ് തെറ്റിപ്പോയാല്‍ പിഴ 1,000 മുതല്‍ 10,000 വരെ ഈടാക്കുന്നത്.
തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ വളരെയധികം ആധികാരികതയുള്ള ഒന്നാണ് ആധാര്‍ കാര്‍ഡ് എന്നതിനാല്‍ തന്നെ ആധാര്‍ സംബന്ധിച്ച ദുരുപയോഗങ്ങള്‍ പൂര്‍ണമായി തടയുക എന്നതാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനിടെ ആധാര്‍ കാര്‍ഡ് എടുത്ത് 10 വര്‍ഷം കഴിഞ്ഞവര്‍ വിവരങ്ങള്‍ പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.
ജനനത്തീയതി, പേരുവിവരങ്ങളിലെ തെറ്റുകള്‍, വിലാസം തുടങ്ങിയവ തിരുത്താനുള്ളവര്‍ക്കും സേവനം സൗജന്യമായി 2023 മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 15 വരെ ഉപയോഗിക്കാം. അതിന് ശേഷം 50 രൂപ നല്‍കി വേണം തിരുത്തലുകള്‍ നടത്താന്‍. ഓണ്‍ലൈന്‍ മുഖാന്തരം സ്വന്തമായി ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നവര്‍ക്കാണ് ജൂണ്‍ 15 വരെ സൗജന്യ സേവനം ലഭിക്കുക. ഈ സമയപരിധിക്കിടയില്‍ സേവന കേന്ദ്രങ്ങളെ സമീപിക്കുന്നവര്‍ ഫീസ് നല്‍കണം.
കര്‍ണാടകയുടെ വികസനത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണം : മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബംഗളൂരു : കര്‍ണാടകയുടെ വികസനത്തിന് വേണ്ടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ രീതിയിലും ജനങ്ങളുടെ പ്രതികരണ ശൈലിയിലും സന്തോഷമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹുബ്ബള്ളിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ബസവരാജ് ബൊമ്മൈ ദര്‍ശനം നടത്തി.
ഹാവേരി ജില്ലയിലെ ഷിഗ്ഗോണ്‍ നിയമസഭ മണ്ഡലത്തിലാണ് പ്രമുഖ ലിംഗായത്ത് നേതാവായ ബൊമ്മൈ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 9265 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2008 മുതല്‍ തുടര്‍ച്ചയായി ഷിഗ്ഗോണ്‍ എം.എല്‍.എയാണ്.