Home Featured സംസ്ഥാനത്തെ സ്വകാര്യ സ്കൂൾ അസോസിയേഷൻ ഫെബ്രുവരി 23 ന് പണിമുടക്കും

സംസ്ഥാനത്തെ സ്വകാര്യ സ്കൂൾ അസോസിയേഷൻ ഫെബ്രുവരി 23 ന് പണിമുടക്കും

by admin

ബെംഗളൂരു : സംസ്ഥാനത്തെ സ്വകാര്യ സ്കൂൾ അസോസിയേഷൻ ഫെബ്രുവരി 23 ന് പണിമുടക്കും. സ്വകാര്യ സ്കൂളുകളിലെ ഫീസ് നിരക്ക് കുറക്കണമെന്ന സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. സംസ്ഥാനത്തെ എല്ലാ അൺ എയിഡഡ് സ്കൂളുകളും പണിമുടക്കിൽ പങ്കെടുക്കും. പണിമുടക്കിനോടനുബന്ധിച്ച് അന്നേ ദിവസം ഫ്രീഡം പരേഡ് ഗ്രൗണ്ടിൽ റാലി സംഘടിപ്പിക്കും. ഫെബ്രുവരി 22 മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ 6-8 ക്ലാസുകൾ തുറക്കാനിരിക്കെയാണ് സ്വകാര്യ സ്കൂൾ അസോസിയേഷൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കര്ണാടകയ്ക്കു പുറമെ യാത്ര മാനദണ്ഡങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാരും ,യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നിർബന്ധമാക്കുന്നു

കർണാടകയിലെ സ്വകാര്യ സ്കൂളുകളിൽ 2020-21 അധ്യയന വർഷത്തിൽ ട്യൂഷൻ ഫീസിൽ മുപ്പത് ശതമാനം കുറവ് വരുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. ട്യൂഷൻ ഫീസിനൊപ്പം ഡെവലപ്മെന്റ് ഫീസ് അടക്കമുള്ള മറ്റു ഫീസുകൾ ഈടാക്കരുതെന്നും സർക്കാർ മാനേജ്മെന്റ് അധിക്യതർക്ക് നിർദേശം നൽകിയിരുന്നു. ഇതിനകം മുഴുവൻ ഫീസും രക്ഷിതാക്കൾ അടച്ചിട്ടുണ്ടെങ്കിൽ അതിലുള്ള മുപ്പത് ശതമാനം തുക അടുത്ത അധ്യയന വർഷത്തിലേക്ക് വരവ് ചേർക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.

സ്കൂൾ ഫീസ് കുറക്കണമെന്ന് അഭ്യർഥിച്ച് കർണാടക പ്രൈവറ്റ് സ്കൂൾ പേരന്റ് ഓർഗനൈസേഷൻ കോർഡിനേഷൻ കമ്മറ്റി നേരത്തെ സർക്കാറിനോട് അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്വകാര്യ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ, രക്ഷിതാക്കൾ എന്നിവരുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

എന്നാൽ ഈ ഉത്തരവിനെതിരെ എതിർപ്പുമായി അസോസിയേറ്റഡ് മാനേജ്മെന്റ് ഓഫ് പ്രമറി ആന്റ് സെക്കന്ററി സ്കൂൾ (കെഎഎംസ് ) അടക്കമുള്ള സംഘടനകളിൽ നേരത്തെ തന്നെ പ്രതിഷേധവുമായി മുന്നോട്ടു വന്നിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group