മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് സ്വകാര്യ വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി.
ആറ് യാത്രക്കാരും രണ്ട് ജീവനക്കാരുമുള്‍പ്പടെ എട്ട് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഎസ്ആര്‍ വെന്‍ചേഴ്സിന്റെ പേരിലുള്ള ലിയര്‍ജെറ്റ് 45 വിമാനമാണ് അപകടത്തില്‍പെട്ടത്. വിശാഖപട്ടണത്തില്‍ നിന്നും മുംബൈയിലേക്ക് വന്ന വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് അപകടം.അപകടത്തില്‍ ആളപായമില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് റണ്‍വേ അടച്ചിരുന്നു. വിമാനത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്.