സംസ്ഥാനത്ത് ഈ മാസം 31ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസ്ഉടമകള്‍. യാത്രാനിരക്ക്, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചന പണിമുടക്ക്. ദൂരപരിധി നോക്കാതെ പെര്‍മിറ്റ് അനുവദിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബത്തേരിയിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം
സംസ്ഥാനത്ത് നിപ രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ ജില്ലയില്‍ ബത്തേരിയിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ ഡോ രേണു രാജ് അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ സെപ്റ്റംബര്‍ മാസം നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍വെയ്ലൻസിന്റെ ഭാഗമായി ഐസിഎംആര്‍ നടത്തിയ ഐജി-ജി പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യങ്ങള്‍ നിലവിലില്ല. അതേസമയം നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്ക്കെതിരെ മുൻകരുതലെടുക്കാനും പകരുന്ന സാഹചര്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനും ഇത്തരം പരിശോധനാ ഫലങ്ങള്‍ സഹായകമാണ്.
ജന്തുക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു പകര്‍ച്ചവ്യാധിയാണ് നിപ.ശരീര സ്രവങ്ങള്‍ വഴി രോഗം ബാധിച്ച മനുഷ്യരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നു.പക്ഷി മൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങള്‍ ഉപയോഗിക്കരുത്. പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക. തുറന്ന് വച്ച കലങ്ങളില്‍ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക.പനി,ജലദോഷം, ചുമ എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങളുള്ളപ്പോള്‍ മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കുന്നത് നിപയടക്കം പല പകര്‍ച്ചവ്യാധികളെയും ഫലപ്രദമായി തടയാൻ സഹായിക്കും.ചുമക്കുമ്ബോഴും തുമ്മുമ്ബോഴുമുള്ള ചെറു സ്രവകണങ്ങള്‍ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ആണ് പ്രതിവിധി. ഇത്തരം രോഗികളെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും മാസ്കും കയ്യുറകളും നിര്‍ബന്ധമായും ഉപയോഗിക്കണം.
കൈകളിലൂടെയാണ് പല പകര്‍ച്ച വ്യാധികളും പെട്ടെന്ന് പകരുക എന്നതിനാല്‍ കൈകള്‍ ശരിയായി കഴുകുക എന്നത് ജീവിതത്തില്‍ എപ്പോഴും പാലിക്കേണ്ട ശീലമാക്കണം. കൈകള്‍ പല സ്ഥലങ്ങളിലും സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശരിയായി കഴുകുകയും ചെയ്താല്‍ തന്നെ പല രോഗങ്ങളും വരാതെ നോക്കാം. പനിയടക്കമുള്ള രോഗങ്ങളെ ചികിത്സിക്കാതെ ഭേദമാകുമെന്ന് കരുതി കാത്തിരിക്കുന്നതും സ്വയം ചികിത്സ നടത്തുന്നതും രോഗം തിരിച്ചറിയാൻ വൈകുന്നതിനും ഗുരുതരാവസ്ഥയിലേക്ക് പോകുന്നതിനും മറ്റുള്ളവരിലേക്ക് അറിയാതെ പകരുന്നതിനും കാരണമായും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.അതുകൊണ്ട് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തിആവശ്യമായ പരിശോധനകള്‍ നടത്തണം. മറ്റു പല പകര്‍ച്ചവ്യാധികള്‍ക്കും സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് നിപയുടേത്. അതുകൊണ്ട് രോഗനിര്‍ണ്ണയം വളരെ പ്രധാനമാണ്
പനിയോടൊപ്പം ശക്തമായ തലവേദന,ക്ഷീണം, ഛര്‍ദ്ദി, തളര്‍ച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപയുടെ പ്രധാന രോഗ ലക്ഷണങ്ങള്‍.
വവ്വാലുകളെ ആട്ടിയകറ്റുന്നതും ആക്രമിക്കുന്നതും ഗുണമല്ല,ദോഷമാണുണ്ടാക്കുക
ഭയചകിതരായ വവ്വാലുകളില്‍ നിന്ന് കൂടുതല്‍ സ്രവങ്ങള്‍ പുറത്തുവരാനും അതിലൂടെ രോഗാണുക്കള്‍ പടരാനും കാരണമായേക്കും.