Home Featured ക്രിസ്മസ് അവധി ;ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയർന്നു.

ക്രിസ്മസ് അവധി ;ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയർന്നു.

by admin

ബെംഗളൂരു ∙ ക്രിസ്മസ് കാലത്ത് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള സ്വകാര്യ ബസ് നിരക്ക് 6000 രൂപയായി ഉയർന്നു. 20ന് എസി സ്ലീപ്പർ ബസിൽ എറണാകുളത്തേക്ക് 6000 രൂപ വരെയാണ് ഈടാക്കുന്നത്. കോട്ടയം 4000, തിരുവനന്തപുരം 4700, കോഴിക്കോട് 2700, കണ്ണൂർ 2500 രൂപ എന്നിങ്ങനെയാണ് നിരക്ക്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് 16,000–17,000 രൂപയിലെത്തി.20ന് രാത്രിയിലെ നോൺ സ്റ്റോപ് സർവീസുകൾക്ക് കോഴിക്കോട് 8500–11,300, കണ്ണൂർ 8500–9500 രൂപ വരെയുമായി ഉയർന്നു. കൂടുതൽ തിരക്കുള്ള 20 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ സ്പെഷൽ ട്രെയിൻ അനുവദിക്കുമെന്ന പ്രതീക്ഷ ബെംഗളൂരു മലയാളികൾ കൈവിട്ടിട്ടില്ല. ഈ ദിവസങ്ങളിലെ പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ മാസങ്ങൾക്ക് മുൻപു തന്നെ തീർന്നിരുന്നു.

ഓണക്കാലത്ത് അനുവദിച്ച ബയ്യപ്പനഹള്ളി–തിരുവനന്തപുരം നോർത്ത് പ്രതിവാര സ്പെഷൽ എക്സ്പ്രസ് സർവീസ് ജനുവരി 29 വരെ നീട്ടിയെങ്കിലും ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന സമയക്രമം യാത്രക്കാർക്കു ബുദ്ധിമുട്ടാണ്. ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് എറണാകുളത്തേക്കുള്ള കെഎസ്ആർടിസി ബസിലെ ടിക്കറ്റുകൾ തീരുന്നു. 20, 21 തീയതികളിൽ ബസുകളിലെ മുഴുവൻ ടിക്കറ്റും വിറ്റുതീർന്നു. നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തീർന്നതും സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കാത്തതുമാണ് ബസിലെ തിരക്കിനു കാരണം.

ദിവസവും രാത്രി 8.30നു കിലാമ്പാക്കം െടർമിനസിൽ നിന്നു പുറപ്പെടുന്ന സ്വിഫ്റ്റ് ഗരുഡ എസി സീറ്റർ ബസ് പിറ്റേന്നു രാവിലെ 10ന് എറണാകുളം സൗത്ത് ബസ് സ്റ്റാൻഡിലെത്തും. ചെന്നൈയ്ക്കു സമീപം ഊരപ്പാക്കം, ഗുഡുവാഞ്ചേരി, എസ്ആർഎം യൂണിവേഴ്സിറ്റി, മറൈമലൈ നഗർ, സിംഗെപരുമാൾ കോവിൽ എന്നിവിടങ്ങളിൽ നിന്നു യാത്രക്കാരെ കയറ്റും. കേരളത്തിൽ പാലക്കാട്, തൃശൂർ, ചാലക്കുടി, അങ്കമാലി, വൈറ്റില ഹബ് എന്നിവിടങ്ങളിലാണു സ്റ്റോപ്പുകൾ. 1740 രൂപയാണു നിരക്ക്

You may also like

error: Content is protected !!
Join Our WhatsApp Group