ഹൈദരാബാദ്: തെലങ്കാനയില്‍ അനന്തപൂർ ജില്ലയിലെ ഗാർലാഡിന്നെ മണ്ഡലത്തിലെ തലഗാസി പള്ളി ക്രോസില്‍ ഒരു സ്വകാര്യ ബസിന് തീപിടിച്ച് ഇരുപത്തിയൊമ്ബത് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ടയർ പൊട്ടിയതിനെ തുടർന്നാണ് തീ പടർന്നതെന്ന് ഗാർലാഡിന്നെ പോലീസ് പറഞ്ഞു.
ഡ്രൈവർ ഉടൻ തന്നെ ഇടതുവശത്തേക്ക് ബസ് മാറ്റി സുരക്ഷിതമായി പാർക്ക് ചെയ്തു, യാത്രക്കാരെ അറിയിച്ചു. അടിയന്തര എക്സിറ്റ് ഉപയോഗിച്ചും ജനാലകള്‍ തകർത്തും അവർ പുറത്തിറങ്ങി. ബെംഗളൂരു വഴി റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന ബസ്, അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുന്നതിന് മുമ്ബ് മിനിറ്റുകള്‍ക്കുള്ളില്‍ ചാരമായി. ഹൈദരാബാദ്- വിജയവാഡ ദേശീയപാതയിലാണ് അപകടമുണ്ടായത്. സ്വകാര്യ എസി ട്രാവല്‍സ് ബസിനാണ് തീ പിടിച്ചത്. ബസ് പൂർണമായും കത്തി നശിച്ചു.വിഹാരി ട്രാവല്‍സ് എന്ന സ്വകാര്യ സ്ലീപ്പർ ബസിനാണ് ഇന്ന് പുലർച്ചെ തീപിടിച്ചത്. ഹൈദരാബാദിലെ ബിഎച്ച്‌ഇഎല്‍ എന്ന സ്ഥലത്തു നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്നു ബസ്. പുലർച്ചെ 1.30 ഓടെയാണ് സംഭവമെന്ന് ചിറ്റ്യാല പൊലീസ് പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ യാത്രക്കാരെയും പുറത്തിറക്കി.”ബസിനുള്ളില്‍ പെട്ടെന്ന് തീ പടർന്നുപിടിക്കുകയായിരുന്നു. അപകട വിവരം ലഭിച്ച ഉടൻ തന്നെ ഞങ്ങളുടെ സംഘം ഫയർ ഫോഴ്സ് സംഘത്തോടൊപ്പം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി”- പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ മാസം ആന്ധ്രാപ്രദേശിലെ കുർണൂലിലുണ്ടായ ബസ് തീപിടിത്തത്തില്‍ 20 പേർ മരണപ്പെട്ടിരുന്നു. ബൈക്കുമായി ഉണ്ടായ ആക്‌സിഡന്റിനെ തുടർന്ന് ബസിനടിയില്‍ കുടുങ്ങിയ ബൈക്കിലെ പെട്രോള്‍ ടാങ്കില്‍ നിന്ന് തീയുണ്ടാവുകയും അത് മുഴുവൻ വാഹനത്തിലേക്ക് പടരുകയും ചെയ്യുകയായിരുന്നു. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.