Home Uncategorized ബെംഗളൂരു ജയിലില്‍ കൊലക്കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം; ചിത്രങ്ങള്‍ പകര്‍ത്തി സഹതടവുകാർ

ബെംഗളൂരു ജയിലില്‍ കൊലക്കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം; ചിത്രങ്ങള്‍ പകര്‍ത്തി സഹതടവുകാർ

by admin

ബെംഗളൂരു സെൻട്രല്‍ ജയിലിലാണ് വിചാരണത്തടവുകാരന്റെ പിറന്നാള്‍ ആഘോഷം സഹതടവുകാർ കേക്ക് മുറിച്ച്‌ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ തടവുകാർ തന്നെയാണ് മൊബൈലില്‍ പകർത്തിയതും.ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതാണ് വിവാദത്തിന് വഴിവച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ഏകദേശം അഞ്ച് മാസം മുമ്ബാണ് ഗുബ്ബച്ചി സീന എന്ന പ്രതിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നത്. തടവുകാർ ചുറ്റും നിന്ന് വലിയ കത്തി ഉപയോഗിച്ചാണ് കേക്ക് മുറിച്ചത്.

പ്രതി കൊലപ്പെടുത്തിയ ആളുടെ ഭാര്യ ഈ വീഡിയോ കണ്ടതോടെയാണ് പരാതിയുമായി രംഗത്തെത്തിയത്.കൊലപാതക കേസിലാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്. അറസ്റ്റ് ചെയുന്ന വേളയില്‍ പ്രതി പൊലീസുകാരെ അക്രമിച്ചിരുന്നു. തുടർന്ന് ഇയാളുടെ കാലില്‍ വെടിവച്ചാണ് കീഴ്പെടുത്തിയത് എന്നാണ് വിവരം. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. ജയിലിനുള്ളില്‍ എങ്ങനെയാണ് മൊബൈല്‍ ഫോണ്‍ എത്തിയതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group