Home Uncategorized മുടിവെട്ടാന്‍ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു

മുടിവെട്ടാന്‍ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു

by admin

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. മുടിവെട്ടാന്‍ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യത്തിനാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ആക്രമിച്ചത്.ഹരിയാനയിലെ ഹിസാറിലാണ് സംഭവം.കര്‍ത്താര്‍ മെമ്മൊറിയല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ജഗ്ബീര്‍ സിംഗാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ പരീക്ഷ നടക്കുകയായിരുന്നു.

മുടിവെട്ടാനും സ്‌കൂളിന്റെ അച്ചടക്കം പാലിക്കാനും പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജഗ്ബീര്‍ സിംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

പിതാവിന്റെ വെടിയേറ്റ് ടെന്നീസ് താരമായ 25 കാരിക്ക് ദാരുണാന്ത്യം

ഹരിയാനയിലെ ഗുഡ്ഗാവില്‍ ടെന്നീസ് താരം പിതാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. രാധിക യാദവ് എന്ന 25 കാരിയാണ് വ്യാഴാഴ്ച ഉച്ചയോടെ കൊല്ലപ്പെട്ടത്.ഗുഡ്ഗാവിലെ വസതിയില്‍ വെച്ചാണ് രാധികയ്ക്ക് വെടിയേറ്റതെന്ന് പൊലീസ് അറിയിച്ചു.പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ അഞ്ചുതവണ വെടിയുതിര്‍ത്തതായും മൂന്നെണ്ണം രാധികയുടെ ശരീരത്തില്‍ പതിച്ചതായും പൊലീസ് പറഞ്ഞു. രാധിക ഇന്‍സ്റ്റാഗ്രാം റീലുകള്‍ ചിത്രീകരിക്കുന്നതിലും പോസ്റ്റു ചെയ്യുന്നതിലും പിതാവിന് എതിർപ്പുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതേസമയം, കൊലപാതക കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവ സമയം മറ്റു കുടുംബാംഗങ്ങളാരും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വെടിയൊച്ച കേട്ട് എത്തിയവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ വച്ച്‌ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തതായും സെക്ടർ 56 പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.ദേശീയ, അന്തർദേശീയ ടൂർണമെന്റുകളില്‍ പങ്കെടുത്തിട്ടുള്ള രാധിക നിരവധി മെഡലുകള്‍ സ്വന്തമാക്കിയിരുന്നു.

അഖിലേന്ത്യാ ടെന്നീസ് അസോസിയേഷൻ (എഐടിഎ) റെക്കോർഡുകള്‍ പ്രകാരം, ഗേള്‍സ് അണ്ടർ 18-ല്‍ 75 ഉം, വനിതാ ഡബിള്‍സില്‍ 53 ഉം, വനിതാ സിംഗിള്‍സില്‍ 35 ഉം റാങ്കുകളിലാണ്. ഇന്റർനാഷണല്‍ ടെന്നീസ് ഫെഡറേഷൻ (ഐടിഎഫ്) സർക്യൂട്ടില്‍ സജീവമായിരുന്ന രാധികയ്ക്ക് 113-ാം റാങ്ക് ഉണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group