Home Featured പ്രധാനമന്ത്രി അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധനചെയ്യും

പ്രധാനമന്ത്രി അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധനചെയ്യും

by admin

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഏതുവിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നത് വ്യക്തമല്ല.ജിഎസ്ടി പരിഷ്കരണം നിലവില്‍വരുന്നതിന് തൊട്ടുതലേന്നാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബർ 22-നാണ് ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തില്‍വരുന്നത്. മാത്രമല്ല, എച്ച്‌ 1 ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് യുഎസ് ഒരുലക്ഷം ഡോളറാക്കിയ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.

ഇന്ത്യ സുരക്ഷിതമാണ്, ചെലവായത് ആകെ 50 രൂപ’; ആശുപത്രിയിലെ അനുഭവം പങ്കുവെച്ച്‌ അമേരിക്കൻ യുവതി | വീഡിയോ

ഇന്ത്യയിലെ ആശുപത്രിയില്‍ നിന്നുണ്ടായ അനുഭവം പങ്കുവെച്ച്‌ യുഎസ് യുവതി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വൈറല്‍.ക്രിസ്റ്റെൻ ഫിഷർ എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവെച്ചത്. തന്റെ കൈവിരല്‍ മുറിഞ്ഞപ്പോഴാണ് ആശുപത്രിയിലേക്ക് പോയതെന്ന് ക്രിസ്റ്റെൻ പറയുന്നു. നാലുവർഷത്തിലേറെയായി ഇന്ത്യയില്‍ താമസിക്കുകയാണ് ക്രിസ്റ്റെൻ.’എന്റെ കൈയിലെ പെരുവിരല്‍ മുറിഞ്ഞു, ഒരുപാട് രക്തം പോയി. ഉടൻ ഞാൻ എന്റെ സൈക്കിളുമെടുത്ത് പ്രാദേശിക ആശുപത്രിയിലേക്ക് പോയി. ആകെ 45 മിനുറ്റാണ് അവിടെ ഞാൻ ചെലവഴിച്ചത്. മുറിവിന് തുന്നല്‍ വേണ്ടിവന്നില്ല. ആകെ 50 രൂപ മാത്രമേ എനിക്ക് ചെലവായുള്ളൂ.’ -ക്രിസ്റ്റെൻ ഫിഷർ വീഡിയോയില്‍ പറഞ്ഞു.

ഞാൻ താമസിക്കുന്ന വീട്ടില്‍ നിന്ന് വെറും അഞ്ച് മിനുറ്റ് മാത്രമേ ആശുപത്രിയിലേക്കുള്ളൂ. ഇന്ത്യയില്‍ ആശുപത്രിയിലോ ക്ലിനിക്കിലോ പോകുക, ഡോക്ടറെ കാണുക എന്നിവയെല്ലാം വളരെ എളുപ്പമാണ്. അടിയന്തര സഹായം ആവശ്യമാണെങ്കില്‍ അത് മിനുറ്റുകള്‍ മാത്രം അകലെയുണ്ട് എന്നറിയുമ്ബോള്‍ ഇന്ത്യയില്‍ ജീവിക്കുന്നത് വളരെ സുരക്ഷിതമായാണ് എനിക്ക് തോന്നിയത്.’ -യുവതി തുടർന്നു.’അവർ എന്റെ പക്കല്‍ നിന്ന് 50 രൂപ മാത്രമേ ഈടാക്കിയുള്ളൂ. അറിയാത്തവർക്ക് വേണ്ടി പറയാം, അത് യുഎസ്സിലെ 60 സെന്റിന് തുല്യമാണ്. ആരോഗ്യപരിചരണത്തിന് യുഎസ്സിലേതിനേക്കാള്‍ വളരെയധികം കുറഞ്ഞ ചെലവേ ഇന്ത്യയില്‍ ഉള്ളൂ. യുഎസ്സില്‍ ഭൂരിഭാഗം ഇൻഷൂറൻസ് പ്രീമിയങ്ങള്‍ക്കും മാസം ഒന്നോ രണ്ടോ ഡോളർ ചെലവാകും.’ -ക്രിസ്റ്റെൻ പറഞ്ഞു.

നിരവധി പേരാണ് ക്രിസ്റ്റെൻ ഫിഷർ പങ്കുവെച്ച വീഡിയോ കണ്ടതും കമന്റ് ചെയ്തതും. ‘യുഎസ്സില്‍ ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റിനായി പോയ എനിക്ക് 2026 ഫെബ്രുവരിയിലാണ് അപ്പോയിന്റ്മെന്റ് ലഭിച്ചത്’ എന്ന് ഒരാള്‍ കമന്റ് ചെയ്തു. ‘ഡോക്ടർ നിങ്ങളുടെ അയല്‍വാസിയാണെങ്കില്‍ ചിലപ്പോള്‍ ഒരു രൂപ പോലും വാങ്ങാതെ ചികിത്സിക്കും’ എന്നാണ് മറ്റൊരാള്‍ പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group