ന്യൂഡല്‍ഹി: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്ന അവസരത്തില്‍ പുതിയൊരു പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വിഭജനം മൂലം രാജ്യത്തിനുണ്ടായ വേദന ഒരിക്കലും മറക്കാനാവില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്ത് ഇനിമുതല്‍ ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ ഓര്മ്മദിനമാണെന്ന് പ്രസ്താവിച്ചു.
അക്രമവും വെറുപ്പും കാരണം ലക്ഷക്കണക്കിന് നമ്മുടെ സഹോദരീ സഹോദരന്മാര് പുനരധിവാസത്തിന് നിര്‍ബന്ധിതരായി. പലര്‍ക്കും ജീവന് നഷ്ടമായി. വിഭജനത്തിന്റെ ഈ വേദന ഒരിക്കലും മറക്കാന്‍ കഴിയില്ല. അവരുടെ ത്യാഗത്തിലും ഓര്‍മ്മയിലും ഓഗസ്റ്റ് 14ന് ഇനിമുതല്‍ വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കും’ പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ബ്രിട്ടീഷ് ഭരണം അവസാനിച്ച് ഇന്ത്യയും പാകിസ്ഥാനുമായി മാറിയ ദിവസമായ ഓഗസ്റ്റ് 14ന് പാകിസ്ഥാന് സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഇന്ത്യ ഓഗസ്റ്റ് 15നും.