ബെംഗളൂരു : സംസ്ഥാനത്ത് 1മുതൽ 5 വരെ നേരിട്ടുള്ള ക്ലാസുകൾ ഇന്ന് തുടങ്ങി, കന ത്ത സുരക്ഷാ സന്നാഹവുമായി സ്കൂളുകൾ. ഒട്ടുമിക്ക സർക്കാർ, സ്വകാര്യ സ്കൂളുകളും പ്രൈമറി വിദ്യാർഥികളെ ഏറെക്കാലത്തി നു ശേഷം വരവേൽക്കാനുള്ള ഒരുക്കം പൂർത്തിയാക്കി. 30 വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ മാത്രമേ ക്ലാസ് ഉണ്ടാകൂ.നവംബർ 2 മുതൽ രാവിലെ 10.30 മുതൽ വൈകിട്ടു 4.30 വരെ ക്ലാ സെടുക്കുന്ന രീതിയിലേക്കു മാറും.
ക്ലാസുകളിൽ എത്തുന്ന കുട്ടി കൾ രക്ഷിതാക്കളുടെ സമ്മത പത്രവും ഹാജരാക്കേണ്ടതുണ്ട്. 2 ഡോസ് കോവിഡ് കുത്തിവയ്ക്കും സ്വീകരിച്ച അധ്യാപകർക്കും ഇതരജീവനക്കാർക്കും മാത്രമേ സ്കൂളുകളിൽ പ്രവേശനമുണ്ടാകൂ.