Home Featured ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കാന്‍ സ്വകാര്യ മേല്‍പ്പാലവുമായി പ്രസ്റ്റീജ് ഗ്രൂപ്പ്

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കാന്‍ സ്വകാര്യ മേല്‍പ്പാലവുമായി പ്രസ്റ്റീജ് ഗ്രൂപ്പ്

by admin

ബെംഗളൂരു: റിയല്‍ എസ്‌റ്റേറ്റ് വമ്പനായ പ്രസ്റ്റീജ് ഗ്രൂപ്പ് ബെംഗളൂരുവില്‍ 1.5 കിലോമീറ്റര്‍ നീളമുള്ള ‘സ്വകാര്യ’ മേല്‍പ്പാലം നിര്‍മ്മിക്കും. ബെല്ലന്ദൂരിലെ പ്രസ്റ്റീജ് ബീറ്റ ടെക് പാര്‍ക്കിനെ നഗരത്തിന്റെ ഔട്ടര്‍ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്നതാവും മേല്‍പ്പാലം.ബെംഗളൂരു മുനിസിപ്പാലിറ്റിയായ ബിബിഎംപി നിര്‍മാണത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കരിയമ്മന അഗ്രഹാര റോഡിലൂടെയുള്ള ഡ്രെയിനേജിന് സമീപമാവും മേല്‍പ്പാലം എത്തുക. റോഡ് വീതി കൂട്ടുന്നതിനുള്ള മുഴുവന്‍ ചെലവും പ്രസ്റ്റീജ് വഹിക്കും.70 ഏക്കര്‍ വിസ്തൃതിയുള്ള ടെക് കാമ്പസില്‍ 5,000ലധികം ജീവനക്കാരെ ഉള്‍ക്കൊള്ളാനാകും.

ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിലും, കരിയമ്മന അഗ്രഹാര റോഡിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്കു വേണ്ടി കാത്തിരിക്കാതെ പ്രൊജക്റ്റ് തയാറാക്കി നേരിട്ടിറങ്ങുകയാണ് കമ്പനി ചെയ്തത്.പ്രസ്റ്റീജ് രണ്ട് തവണ അനുമതിക്കായി ബിബിഎംപിയെ സമീപിച്ചിരുന്നു. 2022 ഓഗസ്റ്റിലും പിന്നീട് 2023 നവംബറിലും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ഇടപെടലിന് ശേഷം 2025 ഏപ്രിലിലാണ് അനുമതി ലഭിച്ചത്.

നഗര അടിസ്ഥാന സൗകര്യങ്ങളില്‍ പൊതുസ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് ബെംഗളൂരു നഗരത്തില്‍ പൊതുവെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാന്യത എംബസി ബിസിനസ് പാര്‍ക്ക് ഔട്ടര് റിംഗ് റോഡിലെ എലിവേറ്റഡ് റോഡിലേക്ക് നേരിട്ട് പ്രവേശനം നല്‍കുന്ന ഒരു മേല്‍പ്പാലം നിര്‍മ്മിച്ചു. പൊതുവഴിയുടെ ഒരു ഭാഗത്ത് ലുലു മാള്‍ ഒരു അടിപ്പാതയും നിര്‍മ്മിച്ചു. ബാഗ്മാന്‍ ഗ്രൂപ്പും സമാനമായ രീതിയില്‍ ദൊഡ്ഡനെകുണ്ടിയിലെ ക്യാമ്പസിലേക്ക് 600 മീറ്റര്‍ മേല്‍പ്പാലം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group